സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരനെ കുത്തിക്കൊന്നു


സിസിടിവി ദൃശ്യത്തിൽ നിന്ന് | Photo: https://twitter.com/YashSharma0395

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന് പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലെ പട്ടേൽ നഗറിലായിരുന്നു സംഭവം. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു പതിനേഴുകാരനെ മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നു പേർ വഴിയിൽ വെച്ച് കലഹിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിപിടിക്കിടെ കൈയിൽ കത്തിയുള്ള ഒരാൾ പതിനേഴുകാരനെ നിരവധി തവണ കുത്താൻ ശ്രമിക്കുന്നതും പിന്നിൽ നിന്ന് മറ്റൊരാൾ എത്തി കത്തികൊണ്ട് കുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് ശേഷം പതിനേഴുകാരൻ ഫോൺ എടുത്ത് സഹായത്തിനായി വിളിക്കാൻ ശ്രമിക്കുന്നതും എന്നാൽ പെട്ടെന്ന് തന്നെ കുഴഞ്ഞു വീണ് മരിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കമ്പ്യൂട്ടർ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിനടുത്ത് വെച്ചായിരുന്നു പതിനേഴുകാരനെതിരെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

Content Highlights: Delhi Teen Stabbed To Death After He Protested Sister's Harassment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented