പ്രതീകാത്മക ചിത്രം | Photo: AP
ന്യൂഡൽഹി: കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മംഗൽപുരിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്പദമായ രീതിയിൽ ട്രാവൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
രോഹിണി സെക്ടർ 1ൽ താമസിക്കുന്ന 17 കാരന്റെ മൃതദേഹമാണെന്നാണ് വിവരം. കഴുത്ത് മുറിച്ച നിലയിൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം.
വ്യാഴാഴ്ച രാത്രിയാണ് 17കാരനെ കാണാതാകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടു കൂടി ട്രാവൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തൊണ്ട മുറിച്ച നിലയിൽ ശരീരത്തിൽ നിരവധി മുറിവുകളോടെയായിരുന്നു മൃതദേഹമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമീർ ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Delhi Teen’s Body With Slit Throat Found Inside Travel Bag in Mangolpuri
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..