അനാഥന്‍, അവിവാഹിതന്‍, 40 ലക്ഷം വരുമാനം; വലയില്‍ വീണത് നൂറിലേറെ സ്ത്രീകള്‍, വന്‍ വിവാഹത്തട്ടിപ്പ്


പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി നൂറിലേറെ സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ നിവാസിയായ ഫര്‍ഹാന്‍ തസീര്‍ ഖാനെ(35)യാണ് ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍നിന്ന് പോലീസ് പിടികൂടിയത്. രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള നൂറിലേറെ സ്ത്രീകളില്‍നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയില്‍നിന്ന് കാറും മൊബൈല്‍ഫോണും നാല് സിംകാര്‍ഡുകളും ഒമ്പത് എ.ടി.എം. കാര്‍ഡുകളും വാച്ചും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡല്‍ഹി എയിംസിലെ ഒരു വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് ഫര്‍ഹാനെതിരേ അന്വേഷണം ആരംഭിച്ചത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട ഫര്‍ഹാന്‍ വിവാഹവാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു രണ്ടുമാസം മുമ്പ് വനിതാ ഡോക്ടര്‍ നല്‍കിയ പരാതി. അവിവാഹിതനാണെന്നും അനാഥനാണെന്നും പറഞ്ഞാണ് ഇയാള്‍ മാട്രിമോണിയല്‍ സൈറ്റിലൂടെ ഡോക്ടറെ പരിചയപ്പെട്ടത്. എന്‍ജിനീയറിങ്ങും എം.ബി.എ.യും പൂര്‍ത്തിയാക്കി സ്വന്തമായി ബിസിനസ് നടത്തിവരികയാണെന്നും അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിവാഹം കഴിക്കാനുള്ള താത്പര്യം അറിയിച്ചത്. പിന്നീട് തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വിവിധഘട്ടങ്ങളിലായി ഡോക്ടറില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫര്‍ഹാന്‍ ഖാന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ നിരവധി ഐ.ഡി.കള്‍ നിര്‍മിച്ചതായി കണ്ടെത്തി. ഈ ഐ.ഡി.കളിലൂടെ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി പണം തട്ടുകയായിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ്, മുംബൈ, ഒഡീഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായതെന്നും പോലീസ് പറഞ്ഞു.

സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളില്‍ തന്നെക്കുറിച്ച് വിശ്വാസമുണ്ടാക്കാന്‍ പലവഴികളും ഇയാള്‍ സ്വീകരിച്ചിരുന്നു. വിലകൂടിയ ആഡംബരകാറിലുള്ള യാത്രയും നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതുമെല്ലാം ഇതിന്റെ ഭാഗമായിട്ടായിരുന്നു. സ്ത്രീകളെ വലയില്‍ വീഴ്ത്താനായി ബന്ധുവിന്റെ ആഡംബര കാറാണ് പ്രതി ഉപയോഗിച്ചിരുന്നത്. താന്‍ ധനികനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓരോ ദിവസങ്ങളിലും ഓരോ നഗരങ്ങളിലേക്ക് യാത്രചെയ്ത് അവിടെനിന്ന് വീഡിയോകോള്‍ ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. വര്‍ഷത്തില്‍ 40 ലക്ഷത്തോളം രൂപയാണ് തന്റെ വരുമാനമെന്നും ഇയാള്‍ സ്ത്രീകളോട് പറഞ്ഞിരുന്നു. ഇതെല്ലാം വിശ്വസിച്ചാണ് പല സ്ത്രീകളും പ്രതിക്ക് പണം കൈമാറിയിരുന്നതെന്നും പോലീസ് പറഞ്ഞു.

മാതാപിതാക്കള്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇയാള്‍ സ്ത്രീകളോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിയുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് ഭാര്യയും മൂന്നുവയസ്സുള്ള മകളും ഉണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Content Highlights: delhi police arrested a man for duping over 100 women on promise of marriage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented