പ്രതീകാത്മക ചിത്രം | Getty Images
ന്യൂഡല്‍ഹി: ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് തീന്‍മേശയില്‍ ഭക്ഷണം കാണാതിരുന്നതിരുന്നതിനെത്തുടര്‍ന്ന് ഭാര്യയെ മരവടികൊണ്ട് തലക്കടിച്ചു കൊന്നു. ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിക്ക് സമീപമാണ് സംഭവം. 29-കാരനായ ജംഗി ഗുപ്ത ഭാര്യ പ്രീതിയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബജ്രംഗിയെ പോലീസ് അറസ്റ്റുചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായ ഇരുവര്‍ക്കും ഈയടുത്താണ് ഒരു കുഞ്ഞ് ജനിച്ചത്. പ്രസവത്തെത്തുടര്‍ന്ന് പ്രീതിക്ക് വിളര്‍ച്ചയും മറ്റു ശാരീരിക പ്രയാസങ്ങളും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടവിധത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ പ്രീതിക്കാകുമായിരുന്നില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രീതിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും മടിയും വീട്ടുകാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യക്കുറവുമാണെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം.
പതിവുപോലെ ഞായറാഴ്ച രാത്രി ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോള്‍ തീന്‍ മേശയില്‍ ഭക്ഷണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മുറുകിയതോടെ ഒരു മരവടിയെടുത്ത് ബജ്രംഗി ഭാര്യയുടെ തലയ്ക്കടിച്ചു. സാരമായി പരിക്കേറ്റതോടെ ബജ്രംഗി വീട്ടില്‍നിന്ന് മുങ്ങി. തുടര്‍ന്ന് ബന്ധുക്കളാണ് പ്രീതിയെ ആശുപത്രിയിലെത്തിക്കുന്നത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്നുകൊല്ലമായി ബജ്രംഗ് പ്രീതിയെ നിരന്തരമായി മര്‍ദിക്കാറുണ്ടെന്ന് പ്രീതിയുടെ കുടുംബംപറഞ്ഞു. അടിയേറ്റതിനെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: delhi man kills sick wife for not cooking food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..