ജോലിയില്ല, ഡിപ്രഷന്‍; അമ്മയെ കൊന്ന് മകന്‍ ആത്മഹത്യചെയ്തു, 77 പേജുള്ള കുറിപ്പ് കണ്ടെത്തി


suicide

ന്യൂഡല്‍ഹി: ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ആത്മത്യാക്കുറിപ്പില്‍ എഴുതിവെച്ച് ഡല്‍ഹിയില്‍ അമ്മയെ കൊലപ്പെടുത്തി 25 വയസ്സുകാരന്‍ ആത്മഹത്യചെയ്തു. ഡല്‍ഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം.

ഞായറാഴ്ചയാണ് കത്തികൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ മിഥിലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മൂന്ന് ദിവസം മുമ്പ് അമ്മ ക്ഷിതിജിനെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മിഥിലേഷിന്റേതെന്ന് കരുതുന്ന 77 പേജ് ആത്മഹാത്യക്കുറിപ്പും കണ്ടെത്തിട്ടുണ്ട്. ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് മിഥിലേഷിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്മയുടെ മൃതദേഹം കുളിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മിഥിലേഷ് അവിവാഹിതനാണെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Delhi Man Kills Mother, Then Himself, 77-Page Suicide Note Found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented