മദ്യപിക്കുന്നത് വിലക്കിയ വീട്ടുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു, മൃതദേഹത്തിനൊപ്പം സെല്‍ഫിയും


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ന്യൂഡല്‍ഹി: സ്ഥിരമായി മദ്യപിക്കുന്നത് വിലക്കിയതിന് വീട്ടുടമയെ വാടകക്കാരന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം മൃതദേഹത്തിന് ഒപ്പം സെല്‍ഫിയെടുത്ത പ്രതി വീട്ടുടമയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളുമായിട്ടാണ് മുങ്ങിയത്. വീട്ടുടമ സുരേഷിന്റെ മകന്‍ ജഗദീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഹാര്‍ സ്വദേശിയായ പങ്കജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് ഒന്‍പതിന് ആണ് സംഭവം നടന്നത്. സംഭവത്തിന് നാല് ദിവസം മുന്‍പാണ് പങ്കജ് ഇവിടേക്ക് താമസത്തിന് എത്തിയത്. സ്ഥിരമായി മദ്യപിക്കുന്നത് വിലക്കിയതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണം. കൊലപാതകം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി വീട്ടുടമയുടെ മകനെ ഫോണില്‍ വിളിച്ച ശേഷം താന്‍ വീട് വിട്ടുവെന്നും തന്നോട് വീട്ടുടമ മോശമായി പെരുമാറിയതാണ് കാരണമെന്നും പറഞ്ഞു.



എന്നാല്‍ സംശയം തോന്നിയ ജഗദീഷ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ആദ്യ ദിവസവും മദ്യപാനത്തെചൊല്ലി ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് പങ്കജ് മാപ്പ് പറഞ്ഞിരുന്നു. മദ്യപിച്ച് വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താന്‍ അപമാനിതനായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

Content Highlights: crime, murder, tenant, landlord


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented