ഡ്യൂട്ടി പോലീസുകാര്‍ പാതിവഴിയില്‍ ഇറങ്ങി; പിന്നാലെ തുരന്തോ എക്‌സ്പ്രസില്‍ തോക്കുചൂണ്ടി കവര്‍ച്ച


പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി

പട്‌ന: ഡല്‍ഹി- കൊല്‍ക്കത്ത തുരന്തോ എക്‌സ്പ്രസില്‍ തോക്കുചൂണ്ടി കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീവണ്ടി ബിഹാറിലെ പട്‌ന സ്റ്റേഷന്‍ പിന്നിട്ട ശേഷമാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പട്‌ന സ്റ്റേഷനില്‍ ഇറങ്ങിയതിന് ശേഷമാണ് സംഭവമെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

സ്റ്റേഷന്‍ പിന്നിട്ട് 10 കിലോമീറ്റര്‍ കഴിഞ്ഞ് ആരോ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിക്കുകയും ഇരുപതിലധികം പേര്‍ തീവണ്ടിയിലേക്ക് കയറുകയും ചെയ്തതായി ലോക്കോ പൈലറ്റ് പറഞ്ഞു. പട്‌നയില്‍ ഇറങ്ങുന്നതിന് മുമ്പ്‌
റെയില്‍വേ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകളും ചാര്‍ജറും സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യാത്രക്കാരില്‍ ഒരാള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മോഷണം നടന്നത്. ലഗേജും മറ്റും മോഷ്ടിക്കപ്പെട്ട യാത്രക്കാര്‍ കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

പരാതി സ്വീകരിച്ച ഹൗറ റെയില്‍വേ പോലീസ് അധികൃതര്‍, സംഭവം നടന്നത് തങ്ങളുടെ അധികാര പരിധിയില്‍ അല്ലാത്തതിനാല്‍ ധനാപുരിലേക്ക് പരാതി കൈമാറി. ഏഴോളം ബോഗികളിലെ യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

Content Highlights: Delhi-Kolkata Duronto Express robbed at gunpoint near Patna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented