ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന് ആവശ്യം; അനാഥാലയങ്ങളില്‍ ബർഗർ വിതരണംചെയ്യണമെന്ന് ഹർജിക്കാരനോട് കോടതി


ഭാര്യാഭർത്താക്കന്മാർ വേർപിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കേസ് വൈവാഹിക തര്‍ക്കം മാത്രമായിരുന്നുവെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

Representative Image | Photo: Gettyimages.in

ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ ഹര്‍ജിക്കാരോട് രണ്ട് അനാഥാലയങ്ങളിലേക്ക് ബര്‍ഗര്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. കോടതിയുടെയും പോലീസിന്റേയും സമയം കളഞ്ഞുവെന്ന നിരീക്ഷണത്തിലാണ് സാമൂഹിക സേവനത്തിന്റെ ഭാഗമായി ബര്‍ഗര്‍ വിതരണം ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് ജസ്മീത് സിങ്ങ് അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കുടുംബ പ്രശ്നമാണ് ബലാത്സംഗ കേസ് ഫയല്‍ ചെയ്യുന്നതിലേക്ക് എത്തിയത്. നോയ്ഡയിലും മയൂര്‍വിഹാറിലും ബര്‍ഗര്‍ സ്ഥാപനം നടത്തുന്നയാളാണ് ഹര്‍ജിക്കാരനായി ഭർത്താവ്. ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. ഒത്തുപോവാനാവില്ലെന്ന് മനസ്സിലാക്കിയതിനാല്‍ ഭാര്യാഭർത്താക്കന്മാർ വേർപിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കേസ് വൈവാഹിക തര്‍ക്കം മാത്രമായിരുന്നുവെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.



ഭാര്യാഭർത്താക്കന്മാർ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ജൂലായ് നാലിന് സാകേത് കോടതിയെ സമീപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഒത്തുതീര്‍പ്പെന്നും എഫ്.ഐ.ആര്‍ റദ്ദാക്കുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്നും ഇവർ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത്.

2020 മുതല്‍ നടക്കുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജിക്കാര്‍ കോടതിയുടേയും പോലീസിന്റേയും വിലപ്പെട്ട സമയം കളഞ്ഞുവെന്നും അത് മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമായിരുന്നൂവെന്നും വിലയിരുത്തി. തുടര്‍ന്നാണ് സാമൂഹിക സേവനമെന്ന നിലയ്ക്ക് ബര്‍ഗര്‍ വിതരണം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

നൂറ് കുട്ടികള്‍ വീതമുള്ള രണ്ട് അനാഥാലയങ്ങളിലേക്കാണ് ബര്‍ഗര്‍ വിതരണം ചെയ്യേണ്ടത്. ഇതിനുപുറമേ, ഹർജിക്കാരന്‍ 4.5 ലക്ഷം രൂപ മുന്‍ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: Delhi High Court Cancels Rape Case. Condition: Accused To Give Burgers To Orphans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented