ബലാത്സംഗ കേസ്: ഷാനവാസ് ഹുസൈനെതിരെ മൂന്ന്മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം- ഡല്‍ഹി ഹൈക്കോടതി


ഷാനവാസ് ഹുസൈൻ | Photo: UNI

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. കേസന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു.

പോലീസിന്റെ വാദം കീഴ്‌ക്കോടതി തള്ളിയതാണെന്നും ഇരയുടെ പരാതി അനുസരിച്ച് വളരെ ഗൗരവ സ്വഭാവമുള്ള കേസാണ് ഇതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2018ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സ്ത്രീയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ് ഹുസൈന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച ബിജെപി കേന്ദ്ര പാര്‍ലമെന്റി ബോര്‍ഡില്‍ നിന്ന് ഷാനവാസ് ഹുസൈനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബലാത്സംഗ കേസില്‍ കോടതി വിധി ഷാനവാസ് ഹുസൈന് തിരിച്ചടിയാകുന്നതും.

Content Highlights: shanawas hussain, rape case, delhi high court, bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented