ചാറ്റിങ് നിര്‍ത്തിയത് പ്രകോപനമായി, 16-കാരിക്ക് നേരേ വെടിയുതിര്‍ത്തു; രണ്ടുപേര്‍ പിടിയില്‍


പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബോബി, പവന്‍ എന്നിവരെയാണ് രണ്ടുദിവസത്തിന് ശേഷം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വധശ്രമം ആസൂത്രണം ചെയ്യുകയും സംഘത്തിലെ പ്രധാനിയുമായ അര്‍മാന്‍ അലി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

മുഖ്യപ്രതിയായ അര്‍മാന്‍ അലിയുമായി പെണ്‍കുട്ടി ചാറ്റിങ് നിര്‍ത്തിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുവര്‍ഷമായി അര്‍മാനും പെണ്‍കുട്ടിയും പരിചയമുണ്ട്. എന്നാല്‍ ആറുമാസം മുമ്പ് പെണ്‍കുട്ടി ഇയാളുമായുള്ള ചാറ്റിങ് നിര്‍ത്തി. മെസേജുകള്‍ക്ക് പ്രതികരിക്കാതായി. ഇതോടെയാണ് അര്‍മാന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഡല്‍ഹി സംഘംവിഹാര്‍ മേഖലയില്‍വെച്ച് 16-കാരിക്ക് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. വെടിയുതിര്‍ത്ത ഉടന്‍ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ചുമലില്‍ വെടിയേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണെന്നും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.

Content Highlights: delhi girl shots after she stops chatting with social media friend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented