പ്രതീകാത്മകചിത്രം| Photo: REUTERS
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. വീടിന് സമീപത്ത് നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാക്കാള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ 23, 25, 35 വയസുള്ള മൂന്ന് പേര്‍ക്കെതിരേ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു.
ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 16 വയസുള്ള പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരികയായിരുന്നു. വസന്ത് വിഹാര്‍ മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് പ്രതികളില്‍ രണ്ട്‌പേരെ കണ്ടതെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം മാര്‍ക്കറ്റില്‍ ചുറ്റിത്തിരിയവേ മൂന്നാമത്തെയാള്‍ കാറുമായി എത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുമായി മഹിപാല്‍പുരിലെത്തിയ യുവാക്കള്‍ അവിടെ നിന്ന് മദ്യം വാങ്ങി. തുടര്‍ന്ന് നഗരത്തിലൂടെ കാറോടിച്ച യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചു.
സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയണ് പോലീസിന് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം എസ്.ജെ. ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന്, റൈഡ് വാഗ്ദാനം ചെയ്ത യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പീഡിപ്പിച്ചതായി പോണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..