ഓക്‌സിജന്‍ ഇറക്കുമതി ചെയ്തത് എല്ലാ നികുതിയും നല്‍കി; ഡല്‍ഹി പോലീസിനും സര്‍ക്കാരിനും കോടതിയുടെ രൂക്ഷവിമര്‍ശനം 


നവനീത് കൽറ

ന്യൂഡൽഹി: ഹോട്ടൽ വ്യവസായി നവനീത് കൽറ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പൂഴ്ത്തിവെച്ചെന്ന കേസിൽ സർക്കാരിനും ഡൽഹി പോലീസിനും കോടതിയുടെ രൂക്ഷവിമർശനം. പോലീസും പബ്ലിക് പ്രോസിക്യൂട്ടറും തെറ്റായ രേഖകളും മൊഴികളും സമർപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനമുന്നയിച്ചത്. നവനീത് കൽറയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യങ്ങൾ പരാമർശിച്ചത്.

കേസ് ഡയറിയിൽ പരാതിക്കാരന്റെ മൊഴിയും സാക്ഷി മൊഴിയും രേഖപ്പെടുത്താത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യം കോടതിയിൽ സമ്മതിച്ചു. ഇതോടെയാണ് സാകേത് കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പബ്ലിക് പ്രോസിക്യൂട്ടറോട് ചോദ്യങ്ങൾ ഉന്നയിച്ചത്. നിങ്ങൾക്ക് കോടതിയിലെ നടപടിക്രമങ്ങൾ അറിയില്ലേ, താൻ കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു. അത് കാണാൻ എനിക്ക് അവകാശമില്ലേ തുടങ്ങിയവയായിരുന്നു മജിസ്ട്രേറ്റിന്റെ ചോദ്യം.

ഓക്സിജൻ പൂഴ്ത്തിവെയ്പ്പ് കേസിൽ നവനീത് കൽറ സർക്കാരിനെ വഞ്ചിച്ചെന്നും ഇറക്കുമതി ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ എം.ആർ.പി. വെളിപ്പെടുത്താതെ സർക്കാർ ഉത്തരവുകൾ ലംഘിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. എന്നാൽ ഇതിനെയും കോടതി ചോദ്യംചെയ്തു.

ഒരേ മോഡൽ ഉയർന്നവിലയ്ക്ക് വിൽക്കുന്നെങ്കിൽ അവർ വില വർധിപ്പിച്ചെന്ന് പറയാം. എന്നാൽ പ്രസ്തുത മോഡൽ സ്റ്റോക്കില്ലാത്തതിനാൽ മറ്റൊരു മോഡൽ വാങ്ങണമെന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാകും. അല്ലെങ്കിൽ പരാതിക്കാരന്റെ മൊഴി എവിടെയാണുള്ളതെന്നും കോടതി ചോദിച്ചു. ഇതോടെയാണ് കേസ് ഡയറിയിൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമ്മതിച്ചത്.

രാജ്യത്ത് ഒരു ബിസിനസ് നടത്തുന്നത് തെറ്റാണോ എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ലോക്ഡൗൺ നടപ്പിലാക്കില്ലെന്നും അതിനാൽ ബിസിനസിനെ ബാധിക്കില്ലെന്നും പറഞ്ഞവരാണ് നിങ്ങൾ. ഇവർ ഇപ്പോൾ ഓക്സിജൻ സിലിൻഡറുകൾ ഇറക്കുമതി ചെയ്തു. അവർ നികുതി വെട്ടിച്ചെന്നോ കസ്റ്റംസ് തീരുവ വെട്ടിച്ചെന്നോ പരാതിയില്ല. എല്ലാ നികുതിയും നൽകിയാണ് അവർ ഓക്സിജൻ ഇറക്കുമതി നൽകിയത്. അതിനാൽ നികുതി വകുപ്പിന് ഇതേക്കുറിച്ച് അറിയാം. ഒന്നും മറച്ചുവെച്ചിട്ടുമില്ല. മാത്രമല്ല, നൂറ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സർക്കാർ മന്ത്രാലയം ഈ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നെ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നും കോടതി ചോദിച്ചു.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിലകൂട്ടി വിൽക്കുകയാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാം. അത് സർക്കാർ നിയന്ത്രിക്കുകയും വേണം. ആദ്യം വില നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. മെയ് ഏഴിനാണ് എം.ആർ.പി.യെക്കാൾ കൂടുതൽ ഈടാക്കി ഓക്സിജൻ സിലിൻഡൻ വിൽപന നടത്തരുതെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയതെന്നും എന്നാൽ ഈ കേസിലെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത് മെയ് അഞ്ചിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പോലീസിന്റെ തെറ്റുകൾ മറയ്ക്കാനാണ് പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു. ആളുകളെ അറസ്റ്റ് ചെയ്ത് നിങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അത് സർക്കാരിന്റെ ജോലിയല്ല. ഇതൊന്നും തടയാൻ നിയമം ഇല്ലെങ്കിൽ സർക്കാർ ആദ്യം നിയമം ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented