പെൺകുട്ടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം | Photo: Screen grab/ Twitter (Alok Arjun Singh)
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ ഷഹബാദില്‍ 16 വയസുകാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി കുത്തി കൊലപ്പെടുത്തി. 20 ലേറെ തവണ മാരകായുധം കൊണ്ട് കുത്തിയ ശേഷം തലയില്‍ പലതവണ കല്ലിനിടിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു പൈശാചികമായ കൊല നടന്നത്.
പ്രതി 20- കാരനായ സഹില്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. റോഡരികില്‍ ഈ ക്രൂരത നടക്കുമ്പോള്‍ ഇയാളെ പിടിച്ച് മാറ്റാന്‍ ആളുകള്‍ തുനിയാത്തതും ഞെട്ടിപ്പിക്കുന്നതാണ്.
യുവതിയുടെ മൃതദേഹം ഷഹബാദിലെ ജെ.ജെ. കോളനിയിലെ വഴിവക്കിലാണ് പോലീസ് കണ്ടെത്തടുത്തത്. വഴിയിലൂടെ നടന്നുപോകുമ്പോള്‍ പിടിച്ചുനിര്‍ത്തിയാണ് സഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. ശനിയാഴ്ച ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
സഹില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 20-ലേറെ തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതായി ദൃശ്യത്തില്‍ കാണാം. അതേസമയം, എത്ര തവണ കുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൊലക്കുറ്റമടക്കം ചേര്‍ത്ത് സഹിലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
Content Highlights: delhi 16 year old stabbed to death by boy friend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..