കസേരയില്‍ ചലനമറ്റനിലയില്‍, പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി; ജയലളിതയുടെ സഹോദരന്റെ മരണത്തിലും ദുരൂഹത


ജയലളിതയുടെ ഏകസഹോദരനായിരുന്നു ജയകുമാര്‍. ശശികലയുടെ സഹോദരിയുടെ മകന്‍ സുധാകരനെ ജയലളിത വളര്‍ത്തുപുത്രനായി സ്വീകരിച്ചതിനെ ജയകുമാര്‍ എതിര്‍ത്തിരുന്നു.

ദീപ ജയകുമാർ | ഫയൽചിത്രം

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം. ജയകുമാറിന്റെ മകള്‍ ദീപ തമിഴ് വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആരോപണമുന്നയിച്ചത്.

1995-ലാണ് ജയകുമാറിനെ വീട്ടിലെ കസേരയില്‍ ചലനമറ്റനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ചില ഉന്നത ഇടപെടലിനെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയെന്നാണ് ദീപയുടെ ആരോപണം.

ജയലളിതയുടെ ഏകസഹോദരനായിരുന്നു ജയകുമാര്‍. ശശികലയുടെ സഹോദരിയുടെ മകന്‍ സുധാകരനെ ജയലളിത വളര്‍ത്തുപുത്രനായി സ്വീകരിച്ചതിനെ ജയകുമാര്‍ എതിര്‍ത്തിരുന്നു. സുധാകരന്റെ വിവാഹം അത്യാഡംബരപൂര്‍വം ജയലളിതയുടെ നേതൃത്വത്തില്‍ നടത്തി അധികം കഴിയുംമുമ്പായിരുന്നു ജയകുമാറിന്റെ മരണം. തടിച്ച ശരീരപ്രകൃതമായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നില്ല. പെട്ടെന്ന് മരണം സംഭവിച്ചതിനാല്‍ അന്നുതന്നെ സംശയം തോന്നിയിരുന്നെന്നും ദീപ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും ഒരു ഉയര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഇടപെട്ട് അത് ഒഴിവാക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നായിരുന്നു ജയലളിതയുടെ നിര്‍ദേശമെങ്കിലും വേറെ ചിലരുടെ ഇടപെടല്‍ ഈ തീരുമാനം അട്ടിമറിച്ചെന്ന് ദീപ ആരോപിച്ചു. ശശികലയാണ് ഇതിനുപിന്നിലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ജയലളിതയെയും തങ്ങളുടെ കുടുംബത്തെയും തമ്മില്‍ അകറ്റിയത് ശശികലയാണെന്നും ദീപ കുറ്റപ്പെടുത്തി.

ജയലളിതയുടെ മരണത്തില്‍ ശശികലയെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ദീപയുടെ ആരോപണം. ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണവും ദീപ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: deepa jayakumar allegation on her father jayakumar brother of jayalalithaa death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented