യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയ വീപ്പ
ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനിലുള്ള വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നില്‍ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹം വീപ്പയിലാക്കിയ ശേഷം വസ്ത്രങ്ങള്‍ മുകളില്‍ കുത്തിനിറച്ചിരുന്നു. അതിന് മുകളിലാണ് വീപ്പയുടെ അടപ്പ് വെച്ചിരുന്നത്. ശുചീകരണ തൊഴിലാളികള്‍ റെയില്‍വേ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി.
മരിച്ച സ്ത്രീക്ക് 20 വയസ്സിന് മുകളില്‍ പ്രായമുള്ളതായി അധികൃതര്‍ പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് ദക്ഷിണ റെയില്‍വേ ബെംഗളൂരു ഡിവിഷന് അഡീഷണല്‍ മാനേജര്‍ കുസുമ ഹരിപ്രസാദ് പറഞ്ഞു.
Content Highlights: Decomposed body found at Bengaluru's Yeshwantpur Railway Station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..