പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളേജില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തി ഒരാളെ അറസ്റ്റു ചെയ്തു.
ബീമാപള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാനെ (20) ആണ് പോക്സോ നിയമപ്രകാരം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അറബിക് കോളേജുമായി ബന്ധമില്ലെന്നാണ് പ്രാഥമിക സൂചന.
വള്ളക്കടവ് സ്വദേശിയായ പെണ്‍കുട്ടിയെ കോളേജില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹാഷിം ഖാനെ പ്രതിയാക്കിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര എ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കോളേജില്‍ മാനസിക പീഡനമുണ്ടാകുന്നുവെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ കോളേജിലെത്തുമ്പോഴാണ് മകള്‍ മരിച്ച വിവരം അറിയുന്നത്.
Content Highlights: Death of student in Arabic college-Postmortem report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..