മൃതദേഹം സംസ്‌കാരത്തിന് തൊട്ടുമുമ്പ് തിരിച്ചുവാങ്ങി പോസ്റ്റ്‌മോര്‍ട്ടം; ഗുരുതര വീഴ്ച തൃശ്ശൂരില്‍


എം.എസ് ലിഷോയി \ മാതൃഭൂമി ന്യൂസ്

അപകടത്തിൽ മരിച്ച യൂസഫ് | Screengrab: മാതൃഭൂമി ന്യൂസ്

തൃശ്ശൂര്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ ഗുരുതര വീഴ്ച. വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം വിട്ടുനല്‍കിയ ശേഷം തിരിച്ചുവാങ്ങി പോസ്റ്റ്‌മോര്‍ട്ടം നടത്തി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി യൂസഫിന്റെ മൃതശരീരമാണ് വിട്ടുകൊടുത്ത ശേഷം തിരിച്ചുവാങ്ങി പോസ്റ്റുമോര്‍ട്ടം നടത്തിയത്.

സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരികെ എത്തിക്കണമെന്ന് പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് അധികൃര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. ജൂണ്‍ എട്ടാം തീയതിയാണ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂസഫിനെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്.

തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ മൃതദേഹം ഡ്യൂട്ടി ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് സംഭവത്തില്‍ വീഴ്ചപറ്റിയെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീണ്ടും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ശവസംസ്‌കാര ചടങ്ങ് നടത്തുകയും ചെയ്തു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു.

Content Highlights: deadbody once released recalled and conducted post motrem

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022


image

ബീമിലൂടെ കയറി ആര്‍ച്ചിലൂടെ നടത്തം; വലിയഴീക്കല്‍പാലത്തില്‍ യുവാക്കളുടെ അപകടയാത്ര, സെല്‍ഫിയെടുപ്പ് 

Jul 4, 2022

Most Commented