മാനന്തവാടി പുഴയില്‍ കഴുത്തറ്റനിലയില്‍ മൃതദേഹം


മൃതദേഹത്തിന് ഏകദേശം നാലുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

മാനന്തവാടി: ചങ്ങാടക്കടവ് പുഴയില്‍ കഴുത്തറ്റനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചങ്ങാടക്കടവ് പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 7.30-ഓടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മാനന്തവാടി പോലീസും അഗ്‌നിരക്ഷായൂണിറ്റും ചേര്‍ന്ന് മൃതദേഹം കരയ്ക്കുകയറ്റി. തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മൃതദേഹത്തിന് ഏകദേശം നാലുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലത്തിന്റെ കൈവരിയില്‍ കയര്‍കെട്ടിയത് കണ്ടെത്തി. പാലത്തിന്റെ കൈവരിയില്‍നിന്ന് പുഴയിലേക്ക് ചാടി തൂങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം 165 സെന്റീമിറ്റര്‍ ഉയരമുള്ള 35 വയസ്സ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. കറുത്ത പാന്റും അതിനുമുകളില്‍ നീലക്കരയുള്ള വെള്ളമുണ്ടും ധരിച്ചിട്ടുണ്ട്. വെള്ള ബനിയന് മുകളില്‍ കറുത്ത ഫുള്‍കൈഷര്‍ട്ടും ഈ ഷര്‍ട്ടിനുമുകളില്‍ ഹാഫ്‌കൈയുള്ള കാക്കി കളര്‍ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. ഇടതുകൈയില്‍ സ്വര്‍ണനിറമുള്ള വാച്ച് ധരിച്ചയാളുടെ വലതുകാലിന്റെ ഉപ്പൂറ്റിയില്‍ ബാന്‍ഡേജ് ചുറ്റിയിട്ടുണ്ട്. ഷര്‍ട്ടിന്റെ കീശയില്‍നിന്ന് ഡോളോഗുളികയും തീപ്പെട്ടിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഉടലില്‍നിന്ന് അറ്റുപോയ തലയ്ക്കായി പോലീസും അഗ്‌നിരക്ഷാസേനയും പ്രാദേശിക മുങ്ങല്‍വിദഗ്ധരും ചങ്ങാടക്കാവുമുതല്‍ വള്ളിയൂര്‍ക്കാവുവരെ തിരച്ചില്‍ നടത്തി. പ്രതികൂലകാലാവസ്ഥയായതിനാല്‍ വൈകുന്നേരം 3.30-ഓടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ മാനന്തവാടി പോലീസുമായി ബന്ധപ്പെടണമെന്ന് മാനന്തവാടി പോലീസ് പറഞ്ഞു. ഫോണ്‍: 04935 240232, 9497980816.

Content Highlights: Deadbody Found In Mananthavadi River

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented