കണ്ടെത്തിയ മൃതദേഹങ്ങൾ, ഇവർ സഞ്ചരിച്ചിരുന്ന വാഹനം | Photo: Special Arrangement
ചെന്നൈ: സേലം ധര്‍മ്മപുരിക്ക് സമീപം രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വരാപ്പുഴ സ്വദേശിയും വലിയവീട്ടില്‍ ട്രാവല്‍സ് ഉടമയുമായ ശിവകുമാര്‍ (50), സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ മെവിന്‍ (58) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധര്‍മപുരി, സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡില്‍ നിന്ന് ഒരു ക്വാറിയിലേക്ക് പോകുന്ന റോഡിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒരു സുഹൃത്തിന്റെ കാറിലാണ് ഇരുവരും സേലത്തേക്ക് പോയത്. ബിസിനസ് ആവശ്യത്തിനാണ് യാത്രയെന്നാണ് അറിയിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
ശിവകുമാറിന്റെ ബിസിനസ് സംരംഭം അടുത്തിടെ തകര്‍ച്ച നേരിട്ടിരുന്നു. ട്രാവല്‍ ഏജന്‍സി നടത്തുന്ന ശിവകുമാറിന് സ്വന്തമായി ബസുകളുള്പ്പെടയുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..