പ്രതീകാത്മക ചിത്രം/PTI
ലക്‌നൗ: 'കൊല്ലപ്പെട്ട' യുവതിയെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റാരോപിതന്റെ മാതാവ്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ഏഴ് വര്‍ഷം മുന്‍പ് കാണാതായ യുവതി കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തയാകാത്ത പ്രതിയുടെ അമ്മയാണ് സ്വയം അന്വേഷണത്തിലൂടെ യുവതിയെ കണ്ടെത്തിയത്.
2015-ല്‍ 15-കാരിയെ കാണാനില്ലെന്ന് പിതാവ് ഗോണ്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചുവെന്നായിരുന്നു കേസ്. കേസില്‍ അന്വേഷണം നടക്കവെ ആഗ്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി തന്റെ മകളാണെന്ന് പിതാവ് തിരിച്ചറിയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിഷ്ണുവിനെതിരെ കൊലക്കുറ്റം കൂടി ചേര്‍ക്കുകയായിരുന്നു.
മകനെ ജയിലിലടച്ച പോലീസ് അന്വേഷണത്തില്‍ തൃപ്തയാകാത്ത വിഷ്ണുവിന്റെ അമ്മ സ്വന്തം നിലയക്ക് അന്വേഷണം നടത്തുകയായിരുന്നു. ഏഴ് വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഹാത്രസില്‍ നിന്നാണ് വിഷ്ണുവിന്റെ അമ്മ യുവതിയെ കണ്ടെത്തുന്നത്. ഹാത്രസിലെ ഒരു മത ചടങ്ങളില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു.
യുവതിയെ അലിഗഢ് കോടതിയില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. കാണാതായി എന്ന പരാതിയിലുള്ള യുവതിയെ തന്നെയാണ് കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധനയടക്കം നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. തന്റെ മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും അതിനാലാണ് അന്വേഷണത്തിന് താന്‍ തന്നെ മുന്‍കൈ എടുത്തതെന്നും പ്രതിയുടെ അമ്മ പറഞ്ഞു.
Content Highlights: dead up woman found alive by mother of man accused of killing her
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..