.jpg?$p=055e3e3&f=16x10&w=856&q=0.8)
അജ്ഞാതൻ മരിച്ച നിലയിൽ
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ കൊക്കയിൽ 40കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിൽ പനമരത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശി രാജേഷിനെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകർ ജഡം കണ്ടെത്തി അഞ്ചരയോടെ പോലീസിന് വിവരം നൽകുകയായിരുന്നു. മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗും കണ്ടെടുത്തു. ഇതിൽ പഴങ്ങളായിരുന്നു ഉണ്ടായിരുന്നത്.
റോഡിൽ നിന്ന് താഴേക്ക് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ നടത്തി. ഫയർഫോഴ്സ് സംഘമെത്തി ജഡം മുകളിലെത്തിച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: dead body found in thamarassery churam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..