ഗണേഷ് കുമാർ
ചിറ്റൂര്‍(പാലക്കാട്): പൂട്ടിക്കിടന്ന വീടിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. തത്തമംഗലം രായപ്പന് തെരുവില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന് പരേതനായ തിരുവെങ്കിടസ്വാമിയുടെ മകന് ഗണേഷ് കുമാറാണ് (45) മരിച്ചത്. മൃതദേഹത്തിന് രണ്ടുമാസത്തില്‍ക്കൂടുതല്‍ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
ഒരുവര്‍ഷമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും പൂട്ടിക്കിടക്കുന്ന വീട് തുറക്കാന്‍ അനുമതി വേണമെന്നും സഹോദരന് സുരേഷ് കുമാര്‍ നല്കിയ പരാതിയില്‍ പോലീസിന്റെ അനുമതിയോടെ വീട് തുറന്നപ്പോഴാണ് മൃതദേഹം ജീര്ണാവസ്ഥയില് കണ്ടെത്തിയത്. ഒരു വര്‍ഷത്തില്‍ക്കൂടുതലായി സഹോദരങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഗണേഷ് കുമാറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ ഒരുവര്‍ഷമായി ഭാര്യ ലത അവരുടെ കൊടൈക്കനാലുള്ള വീട്ടിലാണ് താമസം എന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരുവര്‍ഷം മുന്‍പുവരെ ചെന്താമരനഗറിലെ ലോട്ടറിക്കടയിലെ ജീവനക്കാരനായിരുന്നു ഗണേഷ് കുമാര്‍. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
തറവാടിനോടുചേര്ന്ന് ഗണേഷ് കുമാര്‍ പണികഴിപ്പിച്ച വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
വാടകക്കാര്‍ക്കോ അയല്വാസികള്ക്കുപോലുമോ ഇദ്ദേഹത്തെപ്പറ്റി യാതൊരുവിവരവും ഇല്ലെന്നുപറയുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധനനടത്തി. ചിറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സുരേഷ് കുമാര്‍, രമേശ് കുമാര്‍, സെന്തില്‍ കുമാര്‍.
Content Highlights: dead body found from a home in chittur palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..