വിഷംനല്‍കി അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകള്‍ അച്ഛനും 'വിഷച്ചായ' നല്‍കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


പോലീസ് കസ്റ്റഡിയിലുള്ള ഇന്ദുലേഖ

കുന്നംകുളം: തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ മകള്‍ അച്ഛനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ചൂഴിയാട്ടില്‍ വീട്ടില്‍ രുക്മിണി (58)യെ ആണ്‌ മകള്‍ ഇന്ദുലേഖ (39) കൊലപ്പെടുത്തിയത്. മുമ്പ് വിഷം കലര്‍ത്തിയ ചായ ഇന്ദുലേഖ പിതാവ് ചന്ദ്രനും നല്‍കിയിരുന്നു. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് ചായയില്‍ കലര്‍ത്തി നല്‍കിയത്. എന്നാല്‍ രുചിമാറ്റം തോന്നിയ ചന്ദ്രന്‍ ചായ കുടിക്കാന്‍ കൂട്ടക്കാതിരുന്നത് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. രുക്മിണിയെ കൊന്ന കേസില്‍ അറസ്റ്റിലായ ഇന്ദുലേഖയെ പോലീസ് ചോദ്യംചെയ്തുവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഇന്ദുലേഖ തന്ന ചായ രുചിച്ച് നോക്കിയപ്പോള്‍ കയ്പ്പ് രസം തോന്നിയ ചന്ദ്രന്‍ ഇത് മാറ്റിവെച്ചു. പിന്നീട് കീടനാശിനിയുടെ അവശിഷ്ടം പരിസരത്തുനിന്ന് ചന്ദ്രന് ലഭിക്കുകയും ചെയ്തു. പിന്നീടാണ് രുക്മിണി ആശുപത്രിയിലാകുന്നതും വൈകാതെ മരിക്കുന്നതും. മരണ ശേഷം പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ തനിക്കുണ്ടായ മുന്‍ അനുഭവം ചന്ദ്രന്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് രുക്മിണിയെ ഇന്ദുലേഖ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നതാണെന്ന് സ്ഥിരീകരിച്ചത്.



തിങ്കളാഴ്ചയാണ് രുക്മിണി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ദുലേഖയുടെ നേതൃത്വത്തില്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ഞപ്പിത്തമാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. രുക്മിണിയുടെ ശാരീരികാവസ്ഥ മോശമായതോടെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രുക്മിമിണിയുടെ ശരീരത്തില്‍ വിഷാംശമുള്ളതായി പരിശോധിച്ച ഡോക്ടർക്ക് സൂചന ലഭിച്ചിരുന്നു.

രുക്മിണി

ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബുധനാഴ്ച വീട്ടിലുള്ളവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. മകള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

സാമ്പത്തികബാധ്യത തീര്‍ക്കുന്നതിന് അമ്മയേയും അച്ഛനേയും കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ദുലേഖയ്ക്ക് എട്ടു ലക്ഷം രൂപ കടമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇവരെ ഇല്ലാതാക്കിയാല്‍ പതിനാല് സെന്റ് ഭൂമിയും വീടും സ്വന്തമാക്കാമെന്നാണ് ഇന്ദുലേഖ കരുതിയിരുന്നത്. രുക്മണിക്കും ചന്ദ്രനും രണ്ട് പെണ്‍കുട്ടികളാണുള്ളത്.

Content Highlights: daughter who killed her mother by poisoning her food-father also


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented