മകനൊപ്പം കഴിഞ്ഞ അമ്മയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; ഏഴ് മാസങ്ങൾക്ക് ശേഷം മൃതദേഹം പുറത്തെടുത്തു


ഏഴ് മാസം മുമ്പ് അടക്കംചെയ്ത മൃതദേഹം മകളുടെ പരാതിയെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി പുറത്തെടുക്കുന്നു

എരുമേലി: എൺപത്തിമൂന്നുകാരിയായ അമ്മ മരിച്ച സംഭവത്തിൽ പരാതിയുമായി മകൾ. അടക്കംചെയ്ത മൃതദേഹം ഏഴ് മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പരിശോധന. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് സംഭവം. മുട്ടപ്പള്ളി കുളത്തുങ്കൽ മാർത്താ മോശ(83)യാണ് കഴിഞ്ഞ നവംബറിൽ മരിച്ചത്. വീടിനുള്ളിൽ തീകായുന്നതിനിടെ പൊള്ളലേൽക്കുകയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് മരണം സംഭവിക്കുന്നതും മുട്ടപ്പള്ളി സി.എം.എസ്. പള്ളി സെമിത്തേരിയിൽ അടക്കംചെയ്തതും.

മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ ബേബിക്കുട്ടി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് തുടരന്വേഷണം.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ, തഹസിൽദാർ കെ.എം. ജോസുകുട്ടി, എസ്.ഐ. എം.എസ്.അനീഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഫൊറൻസിക് സർജൻമാരായ ഡോ. സന്തോഷ് ജോയി, ഡോ. വിനു എന്നിവർ മൃതദേഹം പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. പരേത താമസിച്ചിരുന്ന വീട്ടിലും ശാസ്ത്രീയ പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകൾ ഫൊറൻസിക് ലാബിൽ പരിശോധിച്ച ശേഷമേ വിവരങ്ങൾ വ്യക്തമാകൂ. പരിശോധനകൾക്ക് ശേഷം മൃതദേഹം അടക്കംചെയ്തു.

നാല് പെണ്ണും ഒരാണും ഉൾപ്പെടുന്നതാണ് മാർത്താ മോശയുടെ കുടുംബം. എട്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചു. മുട്ടപ്പള്ളിയിൽ മകനൊപ്പമായിരുന്നു താമസം. പെൺകുട്ടികളെ വിവാഹം ചെയ്തയച്ചു. മകന്റെ കുടുംബത്തിനൊപ്പം കഴിഞ്ഞ അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ നൽകിയ പരാതിയിലാണ് നടപടി. ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടനാണ് അന്വേഷണചുമതല.

Content Highlights: daughter complaint, mother death have mystery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented