ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം,യുവതിയുടെ 10 ലക്ഷം തട്ടി,നൈജീരിയക്കാരന്‍ പിടിയില്‍


2 min read
Read later
Print
Share

നൈജീരിയൻ സ്വദേശി എനുക അരിൻസി

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിയായ യുവതിയില്‍നിന്ന് പത്തുലക്ഷം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. എനുക അരിന്‍സി (36) ആണ് ആലപ്പുഴ സൈബര്‍ പോലീസിന്റെ സാഹസിക ഇടപെടലിലൂടെ നോയിഡയില്‍നിന്ന് അറസ്റ്റിലായത്. പ്രതിയെ ആലപ്പുഴയിലെത്തിച്ചു.

മുന്‍പ് വിദേശത്തു ജോലിചെയ്തിരുന്ന യുവതിയുമായി ഇയാള്‍ ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് പരിചയപ്പെട്ടത്. അമേരിക്കയില്‍ പൈലറ്റാണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും വിശ്വസിപ്പിച്ചു. പിന്നീട് വാട്‌സാപ്പിലൂടെ നിരന്തരം ചാറ്റുചെയ്ത് സൗഹൃദം സ്ഥാപിച്ചു.

പിന്നീട്, താന്‍ ഇന്ത്യയിലെത്തിയെന്നും യുവതിക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ടെന്നും ഇയാള്‍ വിളിച്ചറിയിച്ചു.

പല ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ രൂപ ആവശ്യമുണ്ടെന്നുപറഞ്ഞാണ് പലപ്പോഴായി പത്തുലക്ഷം രൂപ തട്ടിയെടുത്തത്. വിമാനത്താവളത്തില്‍ കൊണ്ടുവന്ന സമ്മാനപ്പൊതി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അതു വിട്ടുകിട്ടാനായി പണം വേണമെന്നും ആവശ്യപ്പെട്ടു. അതിനായി 11 ലക്ഷം രൂപയെടുക്കാന്‍ യുവതി ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ക്കു സംശയംതോന്നി.

യുവതിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചശേഷം ബാങ്ക് അധികൃതര്‍ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോള്‍ അങ്ങനെയൊരു തടഞ്ഞുവെക്കലില്ലെന്നും നൈജീരിയന്‍ യുവാവ് എത്തിയിട്ടില്ലെന്നും മറുപടി ലഭിച്ചു. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് ഉടന്‍ സൈബര്‍ സി.ഐ. എം.കെ. രാജേഷ്, എസ്.ഐ. മോഹന്‍കുമാര്‍, എ.എസ്.ഐ. ശരത്ചന്ദ്രന്‍, സി.പി.ഒ.മാരായ ബിജു, സതീഷ് ബാബു, അരുണ്‍കുമാര്‍, സിദ്ദിക്ക് ഉള്‍ അക്ബര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. അക്കൗണ്ട് ലൈവായി നിലനിര്‍ത്തി സൈബര്‍സംഘം ഇയാളെ പിന്തുടര്‍ന്നപ്പോഴാണ് നോയിഡയിലാണെന്നു തിരിച്ചറിഞ്ഞത്.

പോലീസ് ഉടന്‍ അവിടേക്കു പോയി. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി, താമസിച്ചിരുന്ന ഫ്‌ലാറ്റില്‍നിന്നു ചാടി ഗ്രേറ്റര്‍ നോയിഡയിലെ എട്ടുവരിപ്പാതയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സൈബര്‍സംഘം സാഹസികമായി പിടികൂടി.

പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നൈജീരിയന്‍സംഘം ഉള്‍പ്പെടുന്ന റാക്കറ്റ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലും ബന്ധമുള്ളതാണ് ഈ റാക്കറ്റ്.

ആയിരക്കണക്കിനു സിം കാര്‍ഡ് പരിശോധിച്ചും ലക്ഷക്കണക്കിനുപേരുടെ കോള്‍ ഡീറ്റെയ്ല്‍സ് ശേഖരിച്ചുമാണ് പ്രതിയിലേക്കെത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Content Highlights: dating app, promised marriage, cheated Rs 10 lakh from young woman, Nigerian arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


Sara thomas

5 min

ഹരിശ്രീ പഠിപ്പിച്ച് തമിഴത്തിക്കുട്ടിയെ സിനിമവരെയെത്തിച്ചു; സാറാതോമസും വത്സലാറാണിയും, ഒരപൂര്‍വസൗഹൃദം!

Apr 1, 2023

Most Commented