കോഴിക്കോട്ട് വീണ്ടും കഞ്ചാവ് വേട്ട; ആറരക്കിലോ പിടികൂടി


കഴിഞ്ഞ രണ്ട് മാസത്തിനിടെ സിറ്റി പോലീസിന്റെയും ഡന്‍സാഫിന്റെയും നേതൃത്വത്തില്‍ 30 കിലോ കഞ്ചാവ്, 225 ഗ്രാം എം.ഡി.എം.എ, 345 എല്‍.എസ്.ഡി സ്റ്റാബ്, 170 എം.ഡി.എം.എ. പില്‍, ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.

പോലീസ് പിടിയിലായ ഷിഹാബ്, പിടികൂടിയ കഞ്ചാവ് പോലീസ് പരിശോധിക്കുന്നു

ഫറോക്ക്: കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ വച്ച് ആറര കിലോ കഞ്ചാവ് പിടികൂടി. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി. ഷിഹാബ്(33)നെ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ( ഡന്‍സാഫ് ) എസ്.ഐ. അരുണ്‍ വി.ആറിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടി.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ലഹരിക്കെതിരേ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് പരിശോധനകള്‍ കര്‍ശനമായി നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്.

ഫറോക്ക് സ്‌കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഷിഹാബിനെ കുറിച്ച് വിവരം ലഭിച്ചത്.

പോലീസിനെ കബളിപ്പിക്കാന്‍, ഒരു സ്റ്റേഷനിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പില്‍ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തുകയും ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗം പോവുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

പ്രതി ഗള്‍ഫില്‍ ഡ്രൈവര്‍ ജോലി ചെയ്ത് വരികയായിരുന്നു. കൊറോണയ്ക്ക് ശേഷം നാട്ടിലെത്തി ചെന്നൈയില്‍ ഹോട്ടലില്‍ ജേലി ചെയ്ത് വരവേയാണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ലഹരി കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇയാളുടെ കണ്ണികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഫറോക്ക് സി.ഐ എം.പി. സന്ദീപ് പറഞ്ഞു.

ആന്ധ്രയില്‍നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനില്‍ എളുപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാം എന്നതുമാണ് ഇതരസംസ്ഥാനത്ത് നിന്നും ട്രെയിന്‍ മാര്‍ഗം അമിതലാഭത്തിനായി കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്. പിടിയിലായ ഷിഹാബിന് ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസുകള്‍ നിലവിലുണ്ട്.

ലഹരിക്കെതിരെ കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരുടെ സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.

ഡന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സി.പി.ഒ. കെ.അഖിലേഷ് സി.പി.ഒ. ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത് കാരയില്‍ സനോജ്, അര്‍ജുന്‍ അജിത്ത് ഫറോഖ് സ്റ്റഷനിലെ എസ്.ഐ. മുഹമ്മദ് ഹനീഫ എ.എസ്.ഐ മാരായ ഹരീഷ് പി, ജയാനന്ദന്‍, സി.പി.ഒ ജാങ്കിഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സിറ്റി പോലീസിന്റെയും ഡന്‍സാഫിന്റെയും നേതൃത്വത്തില്‍ 30 കിലോ കഞ്ചാവ്, 225 ഗ്രാം എം.ഡി.എം.എ, 345 എല്‍.എസ്.ഡി സ്റ്റാബ്, 170 എം.ഡി.എം.എ. പില്‍, ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.

Content Highlights: DANSAF seized 6.50 kg khanja from in Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented