സാഹസിക ബൈക്ക് യാത്ര ഫെയ്‌സ്ബുക്ക് ലൈവില്‍; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


ഡ്രൈവര്‍മാരെ നേര്‍പാതയിലാക്കുന്നതിനുള്ള ഐ.ഡി.ടി.ആര്‍. ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തംചെലവില്‍ പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ. ആര്‍. രമണന്‍ ഉത്തരവിട്ടു.

വിഷ്ണു

ചെറുതോണി: സ്വന്തം ഫെയ്‌സ്ബുക്കിലൂടെ ലൈവായി ദൃശ്യങ്ങള്‍ നല്‍കിക്കൊണ്ട് സാഹസിക ബൈക്കുയാത്ര നടത്തിയ യുവാവിനെതിരേ ഇടുക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

ഇടുക്കി നായര്പാറ പുത്തന്‍പുരയില്‍ വിഷ്ണുവിന്റെ ഡ്രൈവിങ് ലൈസന്‍സ്, ആര്‍.ടി.ഒ. മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡുചെയ്തു. ഡ്രൈവര്‍മാരെ നേര്‍പാതയിലാക്കുന്നതിനുള്ള ഐ.ഡി.ടി.ആര്‍. ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തംചെലവില്‍ പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ. ആര്‍. രമണന്‍ ഉത്തരവിട്ടു. കഴിഞ്ഞദിവസം തന്റെ ബൈക്കില്‍ ചെറുതോണി തൊടുപുഴ റൂട്ടിലാണ് വിഷ്ണു സാഹസികയാത്ര നടത്തിയത്.

ഷാജി പാപ്പന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലൈവ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍.ടി.ഒ ഇയാളെ വിളിച്ചുവരുത്തി നടപടി എടുക്കുകയായിരുന്നു.

Content Highlights: dangerous bike ride on facebook live rto suspends license


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented