ബസ്സിന് മുന്നിൽ യുവാവിൻറെ ബൈക്ക് അഭ്യാസം
ഈരാറ്റുപേട്ട: തിക്കോയി-ഈരാറ്റുപേട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ യുവാവിന്റെ ബൈക്ക് അഭ്യാസ പ്രകടനം. ഗതാഗതത്തിരക്കുള്ള റോഡില്‍ ബൈക്കിന്റെ മുന്‍ ചക്രം ഉയര്‍ത്തി യുവാവ് പ്രകടനം നടത്തിയത്.
ബസ്സിന് മുന്നില്‍ കിലോമീറ്ററുകളോളം അപകടകരമാം വിധത്തിലുള്ള ഈ പ്രകടനം നീണ്ടു. സാഹസികത ഏറെ നേരം നീണ്ടതോടെ ബസ്സിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ പ്രകടനത്തിന്റെ വീഡിയോ പകര്‍ത്തി പോലീസിന് കൈമാറിയിട്ടുണ്ട്.
ബൈക്കിലുണ്ടായിരുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് യുവാവിനെ കണ്ടുപിടിക്കാന്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: dangerous bike race in front of ksrtc bus, police started investigation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..