മരിച്ച പത്മാവതി | Photo: ANI & Screengrab: Youtube.com/ETV Andhra Pradesh
അനന്തപുര്‍: വാഷിങ് മെഷീനില്‍നിന്നുള്ള മലിനജലം പുറത്തേക്കൊഴുകിയതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ യുവതി അടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ കാദിരി മസനംപേട്ട സ്വദേശി പത്മാവതി ഭായ്(29) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരനായ വെമ്മണ്ണ നായിക്ക്, മകന് പ്രകാശ് നായിക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെയാണ് പത്മാവതിയും അയല്‍ക്കാരും തമ്മില്‍ വഴക്കുണ്ടായതെന്ന് പോലീസ് പറഞ്ഞു. പത്മാവതി, നര്‍ത്തകനായ ഭര്‍ത്താവ് രാജേഷിനും മൂന്നു കുട്ടികള്‍ക്കും ഒപ്പമാണ് താമസം. ചൊവ്വാഴ്ച രാവിലെ പത്മാവതിയുടെ വാഷിങ്മെഷീനില്‍നിന്നുള്ള മലിനജലം തന്റെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തുന്നതായി ആരോപിച്ച് വെമ്മണ്ണ നായിക്ക് പ്രശ്നങ്ങളുണ്ടാക്കി. തുടര്‍ന്ന് ഇയാളുടെ മകന് പ്രകാശും പ്രശ്നത്തില്‍ ഇടപെട്ടു. തര്‍ക്കം രൂക്ഷമായതോടെ പ്രതികളായ രണ്ടുപേരും പത്മാവതിയെ കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് ബോധരഹിതയായ യുവതിയെ ഉടന്‍തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തുടര്‍ന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് പത്മാവതി മരിച്ചത്.
Content Highlights: dancer woman dies after clash over washing machine waste water
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..