തടവിലാക്കി, മയക്കുമരുന്ന് കുത്തിവെച്ച് ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദിവസങ്ങള്‍ നീണ്ട ക്രൂരത


എത്രപേരാണ് ബലാത്സംഗം ചെയ്തതെന്ന് പോലും യുവതിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും പോലീസ് പറഞ്ഞു.  

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ജയ്പുര്‍: രാജസ്ഥാനില്‍ ദളിത് യുവതിയെ തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അജ്‌മേര്‍ സ്വദേശിയായ 25-കാരിയെയാണ് പുരോഹിതന്‍ അടക്കമുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ കുടുംബവുമായി അടുപ്പമുള്ള പുരോഹിതനായ സഞ്ജയ് ശര്‍മയെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ ആദ്യം ബലാത്സംഗം ചെയ്തതും പിന്നീട് മറ്റുള്ളവര്‍ക്ക് കൈമാറിയതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.



വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സഞ്ജയ് ശര്‍മ യുവതിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്യുകയും യുവതിയില്‍നിന്ന് പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് യുവതിയെ തടവിലാക്കിയ പ്രതി, മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞമാസമാണ് സഞ്ജയ് ശര്‍മ യുവതിയെ തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിനിടെ, യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയതോടെ ഇയാള്‍ 25-കാരിയെ പോലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

മയക്കുമരുന്ന് അടക്കം കുത്തിവെച്ചാണ് 25-കാരിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒരുമാസത്തിനിടെ പലതവണ യുവതി ബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലുമെന്നും ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും സഞ്ജയ് ശര്‍മ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കമരുന്ന് കുത്തിവെച്ചതിനാല്‍ മിക്കസമയത്തും യുവതി അബോധാവസ്ഥയിലായിരുന്നു. അതിനാല്‍ എത്രപേരാണ് ബലാത്സംഗം ചെയ്തതെന്ന് പോലും യുവതിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും പോലീസ് പറഞ്ഞു.

25-കാരിയുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: dalit woman gang raped in ajmer rajasthan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented