വിഗ്രഹം തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപണം, ദളിത് ബാലന് 60,000 രൂപ പിഴ, എട്ടുപേര്‍ക്കെതിരേ കേസ്


ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാല്‍ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Screengrab: twitter.com/bharathircc

ബെംഗളൂരു: കോലാര്‍ ജില്ലയില്‍ ഗ്രാമദേവതയുടെ വിഗ്രഹം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലന് 60,000 രൂപ പിഴചുമത്തി. ഇതേത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പോലീസ് കേസെടുത്തു.

മാലൂര്‍ താലൂക്കിലെ ഉള്ളെരഹള്ളിയിലാണ് സംഭവം. പ്രദേശത്തെ ഭൂതമ്മ ക്ഷേത്രത്തിലെ ഗ്രാമദേവതയുടെ വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചതിനാണ് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് 60,000 രൂപ പിഴയിട്ടത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പോലീസില്‍ പരാതിനല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവര്‍ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് 60,000 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാല്‍ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രദക്ഷിണസമയത്ത് നിലത്തുവീണ ദണ്ഡ് മകന്‍ എടുത്തുകൊടുക്കുകയാണ് ചെയ്തതെന്ന് ശോഭ പറഞ്ഞു.

ഈ കാരണത്താല്‍ നാരായണസ്വാമിയും സംഘവും മകനെ മര്‍ദിച്ചു. ഒക്ടോബര്‍ ഒന്നിനകം 60,000 രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയതായും ശോഭ പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

Content Highlights: dalit boy fined 60k for touching idol in karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented