പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
ചെന്നൈ: മദ്യപാനത്തെ ചോദ്യംചെയ്ത രണ്ടുപെണ്‍മക്കളെ അച്ഛന് അടിച്ചുകൊന്നു. കാഞ്ചീപുരം ജില്ലയിലെ ഒറഗഡത്താണ് സംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദിനി (16), ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ദീപ (14) എന്നിവരാണ് മരിച്ചത്. അച്ഛന് ഗോവിന്ദരാജനെ പോലീസ് അറസ്റ്റുചെയ്തു.
സ്ഥിരമായി മദ്യപിക്കുന്ന ഗോവിന്ദരാജന്‍ എന്നും വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. വെള്ളിയാഴ്ച ഭാര്യ ജോലിക്കുപോയ സമയത്താണ് നന്ദിനിയും ദീപയും മദ്യപാനത്തെ ചോദ്യംചെയ്തത്. ഇതിന്റെ ദേഷ്യത്തില്‍ ഗോവിന്ദരാജന്‍ കുട്ടികളെ അടിക്കുകയായിരുന്നു. മരത്തടികൊണ്ട് തലയ്ക്കടിച്ചതാണ് പെണ്‍കുട്ടികള്‍ മരിക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഗോവിന്ദരാജന്റെ മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ രണ്ടാമത്തെ മകള്‍ നദിയ ഒരുമാസം മുമ്പാണ് ജീവനൊടുക്കിയത്. മക്കളെ കൊന്നശേഷം ഒളിച്ചിരുന്ന ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്.
Content Highlights: Dad kills 2 daughters in Kancheepuram district
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..