Screengrab: മാതൃഭൂമി ന്യൂസ്
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് നടപടി. കേസിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കരിന്റെ സഹായത്തോടെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കേസില്‍ സായ് ശങ്കരിനെ ഏഴാം പ്രതിയായി ചേര്‍ത്തിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന ഒന്നാണ്. വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യം നല്‍കാനാണ് സാധ്യത. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ സായ് ശങ്കറിനെ ആ കേസുകളിലും അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന് അനുകൂലമായ മൊഴികളും സായ് ശങ്കറില്‍ നിന്ന് ലഭിച്ചിരുന്നു.
നേരത്തെ പലതവണ നോട്ടീസ് നല്‍കിയിട്ടും സായ് ശങ്കര്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോഴിക്കോടുള്ള ഇയാളുടെ ഫ്‌ളാറ്റില്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷമാണ് പ്രതി ചേര്‍ത്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തും.
Content Highlights: cyber expert sai shankar arrested by crime branch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..