അതിഥിതൊഴിലാളികളായെത്തി ഭാഷ പഠിക്കുന്നു; സൈബര്‍ തട്ടിപ്പിന് മലയാളം പഠിച്ച് മറുനാടന്‍കള്ളന്മാര്‍


എം. ബഷീര്‍

ഇക്കൊല്ലം ഇതുവരെ ഇരുനൂറിലധികം സൈബർത്തട്ടിപ്പ്കേസുകളാണ് കേരളത്തിൽ രജിസ്റ്റർചെയ്തത്

പ്രതീകാത്മക ചിത്രം | Getty Images

തിരുവനന്തപുരം: മലയാളികൾക്കിടയിൽ സൈബർത്തട്ടിപ്പുകൾ നടത്താൻ മലയാളംപഠിച്ച് ഇതരസംസ്ഥാന തട്ടിപ്പുകാർ. സൈബർത്തട്ടിപ്പുകാരുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ഝാർഖണ്ഡിലെ ജംതാരയിൽനിന്നുള്ളവരാണ് ദക്ഷിണേന്ത്യൻഭാഷകൾ പഠിച്ചിറങ്ങുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിഥിത്തൊഴിലാളികളായി സംസ്ഥാനത്തെത്തി ഭാഷപഠിച്ചശേഷം ഇതേ സംസ്ഥാനങ്ങളിൽ സൈബർത്തട്ടിപ്പ് നടത്തുന്നതാണ് രീതി. ഇക്കൊല്ലം ഇതുവരെ ഇരുനൂറിലധികം സൈബർത്തട്ടിപ്പ്കേസുകളാണ് കേരളത്തിൽ രജിസ്റ്റർചെയ്തത്. മിക്കതിലും അന്വേഷണം ചെന്നെത്തിനിൽക്കുന്നതും ജംതാരയിലാണ്.

ബാങ്കുകളുടെ കസ്റ്റമർകെയർ എക്‌സിക്യുട്ടീവായും മറ്റും ഫോൺവിളിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഭാഷ പ്രശ്നമായതോടെയാണ് തട്ടിപ്പുകാർ പ്രാദേശികഭാഷ പഠിക്കാൻതുടങ്ങിയത്. അടുത്തിടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജംതാരയിൽനിന്ന് പിടിയിലായവർ തമിഴും കന്നടയും സംസാരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.



കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽഫോൺ നമ്പരുകളിൽ ഏതിലെങ്കിലും വിളിച്ച് തട്ടിപ്പുശ്രമം നടത്തുകയാണ് രീതി. കോൾ എടുക്കുന്നവരിൽ ചിലരെങ്കിലും തട്ടിപ്പുകൾക്ക് ഇരയാവുമെന്ന കണക്കുക്കൂട്ടലിലാണിത്. ബാങ്കുകളിൽനിന്നെന്ന വ്യാജേന മലയാളത്തിൽ എസ്.എം.എസ്. സന്ദേശങ്ങൾ ലഭിക്കുന്നതായും ഉദ്യോഗസ്ഥർക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.

Content Highlights: cyber crime immigrant workers learning language


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented