പിടിയിലായ നൈജീരിയൻ സ്വദേശി
ന്യൂഡല്‍ഹി: ഡി.ജി.പിയുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സംഘം പിടിയില്‍. ഡല്‍ഹിയില്‍ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. കൊല്ലം സ്വദേശിനിയില്‍ നിന്ന് 14 ലക്ഷം തട്ടിയ കേസിലാണ് ഇവര്‍ പിടിയിലായത്. ഇവരെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച ഈ സംഘവുമായി പോലീസ് കേരളത്തിലേക്ക് തിരിക്കും.
പോലീസ് മേധാവി അനില്‍കാന്തിന്റെ പേരിലയച്ച വ്യാജസന്ദേശത്തിലൂടെ കൊല്ലം കുണ്ടറ സ്വദേശിയായ അനിത എന്ന അധ്യാപികയ്ക്കാണ് പണം നഷ്ടമായത്. ഏതാനും ദിവസംമുമ്പായിരുന്നു ഇത്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്നും അതിന്റെ നികുതിയടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നുമായിരുന്നു സന്ദേശം.
ആദ്യത്തെ സന്ദേശത്തിന് പ്രതികരിക്കാതിരുന്നതോടെ വീണ്ടും വാട്സാപ്പ് സന്ദേശമെത്തി. താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും 14 ലക്ഷം രൂപ നികുതിയായി അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നും ഡി.ജി.പി.യുടെ പേരില്‍ അറിയിച്ചു. സന്ദേശത്തില്‍ പോലീസ് മേധാവിയുടെ പേരും ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. താന്‍ തിരികെ എത്തുന്നതിനുമുമ്പ് പണമടയ്ക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അനിത പോലീസ് ആസ്ഥാനത്ത് ഫോണില്‍ ബന്ധപ്പെട്ട് ഡി.ജി.പി.യെക്കുറിച്ച് അന്വേഷിച്ചെങ്കിലും അദ്ദേഹം ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തനിക്ക് സന്ദേശം ലഭിച്ചത് ഡി.ജി.പി.യില്‍ നിന്നായിരിക്കുമെന്ന് വിശ്വസിച്ച് അനിത, തട്ടിപ്പുസംഘം നല്കിയ അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറുകയായിരുന്നു.
Content Highlights: Cyber crime fake social media account Kerala Police chief
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..