സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കരിപ്പൂര്‍ ഒരു പേടിസ്വപ്നം, കസ്റ്റംസിനെ നിഷ്‌ക്രിയമാക്കി മാഫിയ


വി. കൃഷ്ണാനന്ദ്

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഡോ. രാജിയെ സ്ഥലംമാറ്റാനായി ഒന്നിച്ച കൂട്ടുകെട്ടാണ് ഇപ്പോള്‍ കോഴിക്കോട്ടെ കസ്റ്റംസ് വിഭാഗത്തെ 'നിയന്ത്രിക്കുന്നത്'.

കരിപ്പൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തെ നിഷ്‌ക്രിയമാക്കിയത് കള്ളക്കടത്ത് മാഫിയ. ഇവരുടെ തന്ത്രങ്ങള്‍ വിജയിച്ചതോടെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കരിപ്പൂര്‍ പേടിസ്വപ്നമായി മാറിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഡോ. രാജിയെ സ്ഥലംമാറ്റാനായി ഒന്നിച്ച കൂട്ടുകെട്ടാണ് ഇപ്പോള്‍ കോഴിക്കോട്ടെ കസ്റ്റംസ് വിഭാഗത്തെ 'നിയന്ത്രിക്കുന്നത്'.

2000 ഡിസംബറിലാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. വിമാനത്താവളം വഴി കള്ളക്കടത്ത് ശക്തമായതോടെയാണ് ഡോ. രാജിയെ കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറായി നിയമിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഇവര്‍ കള്ളക്കടത്തുകാരുടെ കണ്ണിലെ കരടായി. കസ്റ്റംസ് ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.



സ്വര്‍ണക്കടത്ത് പിടികൂടുന്നത് വലിയതോതില്‍ വര്‍ധിച്ചു. വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തതോടെ കസ്റ്റംസിലെ ഒരു വിഭാഗം രാജിക്കെതിരേ തിരിഞ്ഞു. ഈ മൂന്നുദ്യോഗസ്ഥരും പിന്നീട് കോഴിക്കോട് നടന്ന സി.ബി.ഐ. റെയ്ഡില്‍ പിടിയിലാവുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്തു.

കള്ളക്കടത്ത് നിരന്തരം പിടിക്കപ്പെട്ടതോടെ പല സംഘങ്ങളും കോഴിക്കോട് വിട്ടു. ഇതോടെ രാജിക്കെതിരേ നീക്കങ്ങള്‍ ശക്തമായി. ഇവര്‍ യാത്രക്കാരെ ദ്രോഹിക്കുന്നതായി വരുത്തി തീര്‍ക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍, പല പരാതികളും വ്യാജമാണെന്ന് തെളിഞ്ഞു. കസ്റ്റംസ് ഉന്നതാധികാരികള്‍ ഇവര്‍ക്കൊപ്പം നിലകൊണ്ടു. എന്നാല്‍, സമ്മര്‍ദം ശക്തമായതോടെ ഡല്‍ഹി കസ്റ്റംസ് കേന്ദ്ര കാര്യാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി ഇവരെ സ്ഥലം മാറ്റി.

കള്ളക്കടത്ത് മാഫിയയ്ക്ക് പ്രിയങ്കരരായ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് കോഴിക്കോട്ട് നിയമിക്കുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്. ഒരു വര്‍ഷത്തിനിടെ ഇവിടെ 12 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്തിന് സഹായം നല്‍കിയതിന്റെ പേരില്‍ വിവിധ ഏജന്‍സികളുടെ പിടിയിലായി. കസ്റ്റംസിലെ ഒരു വിഭാഗവും കള്ളക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധമാണിത് സൂചിപ്പിക്കുന്നത്.

Content Highlights: customs in karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented