നീരാവി മുരുകൻ
ചെന്നൈ: മുന്‍മന്ത്രിയുടെ കൊലപാതകമടക്കം 60-ഓളം കേസുകളില്‍ പ്രതിയായിരുന്ന കുപ്രസിദ്ധ കുറ്റവാളി നീരാവി മുരുകന് (48) പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദിണ്ടിക്കലില് 40 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തിരുനെല്‍വേലി ജില്ലയിലെ കളക്കാടാണ് ഏറ്റുമുട്ടല്‍ നടന്നത്. അരിവാളുപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകനുനേരെ വെടിവെച്ചെന്നാണ് സംഭവത്തില്‍ പോലീസ് വിശദീകരണം.
ദിണ്ടിക്കലിലെ കവര്‍ച്ചക്കേസില്‍ മുരുകനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിരുനെല്‍വേലിയിലെ നാങ്കുനേരിയില്‍ മുരുകനുള്ളതായി അറിഞ്ഞ പോലീസ് സംഘം ദിണ്ടിക്കലില്‍നിന്ന് ഇവിടെയെത്തിയപ്പോഴേക്കും ഇയാള്‍ കളക്കാടേക്ക് കടന്നു. കളക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് വളഞ്ഞപ്പോള്‍ മുരുകന് നടത്തിയ ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് തിരുനെല്‍വേലി എസ്.പി. പി. ശരവണന് പറഞ്ഞു. മറ്റ് മാര്ഗമില്ലാതെവന്നതോടെ സ്വയരക്ഷയ്ക്കായി പോലീസ് വെടിവെക്കുകയായിരുന്നെന്നും എസ്.പി. വിശദീകരിച്ചു.
18 വര്‍ഷംമുമ്പ് തെങ്കാശിയില്‍ പ്രഭാതസവാരിക്കിടെ ഡി.എം.കെ. മുന്‍മന്ത്രി ആലടി അരുണ കൊല്ലപ്പെട്ട കേസിലും പ്രതിയായ നീരാവി മുരുകന്റെപേരില് സംസ്ഥാനത്തെ പല സ്റ്റേഷനുകളിലായി മൂന്ന് കൊലപാതകക്കേസുകളടക്കം 60-ഓളം കേസുകളാണുള്ളത്. തൂത്തുക്കുടി ജില്ലയിലെ പുതിയമ്പത്തൂരിലെ നീരാവിമേട് സ്വദേശിയാണ്. സ്ത്രീകളെ ആയുധംകാട്ടി ഭയപ്പെടുത്തി സ്വര്‍ണവും പണവും കവരുന്നത് പതിവാക്കിയ ഇയാള്‍ സ്ത്രീപീഡന കേസുകളിലും പ്രതിയായിരുന്നു.
Content Highlights: criminal neeravi murukan killed in police encounter
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..