പേരക്കുട്ടിയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സിപ്‌സി കുഴഞ്ഞുവീണ് മരിച്ചു


സിപ്‌സി

കൊച്ചി: ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(50)യാണ് എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്‌സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത്. സിപ്‌സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഇയാളെയും സിപ്‌സിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവായ സജീവും കേസില്‍ അറസ്റ്റിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്‌സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

കൊലക്കേസില്‍ പിടിയിലാകുന്നതിന് മുമ്പും സിപ്‌സി നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളിലാണ് ഇവര്‍ നേരത്തെ പിടിയിലായിരുന്നത്. പോലീസിന്റെ ഗുണ്ടാപട്ടികയിലും സിപ്‌സിയുടെ പേരുണ്ടായിരുന്നു.

അങ്കമാലിയില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലും സിപ്‌സിക്കെതിരേ കേസുണ്ടായിരുന്നു. പോലീസിന്റെ പിടിയിലായാല്‍ ആത്മഹത്യ ഭീഷണി മുഴക്കുകയും ദേഹത്ത് മനുഷ്യവിസര്‍ജ്യം പുരട്ടി പോലീസുകാരില്‍നിന്ന് രക്ഷപ്പെടുന്നതും സിപ്‌സിയുടെ പതിവായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരത്തുവെച്ച് പോലീസ് പിടികൂടിയപ്പോള്‍ വിവസ്ത്രയാകാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

Content Highlights: criminal case accused sipsy dies in kochi lodge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented