ഷാജി
വര്‍ക്കല: കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വര്‍ക്കല തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജി (40) കാപ്പ നിയമപ്രകാരം അറസ്റ്റില്‍.
വധശ്രമം, മോഷണം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, പിടിച്ചുപറി, ലഹരിക്കടത്ത്, അടിപിടി തുടങ്ങി കേസുകളിലെ പ്രതിയാണ് ഷാജി. സ്‌കൂള്‍ക്കുട്ടികള്‍ക്ക് കഞ്ചാവും മയക്കുഗുളികകളും നല്‍കാന്‍ ശ്രമിച്ചതുള്‍പ്പെടെ ലഹരിക്കടത്ത്, ലഹരി വില്‍പ്പന കേസുകളിലും പ്രതിയാണ്.
അടുത്തകാലത്തായി വര്‍ക്കലയിലും പള്ളിക്കലിലും വൃദ്ധരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായി ജാമ്യംനേടി പുറത്തിറങ്ങിയപ്പോഴാണ് കാപ്പ നിയമപ്രകാരം കരുതല്‍ത്തടങ്കലില്‍ ആക്കിയത്.
ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അമര്‍ച്ച ചെയ്യണമെന്ന ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ മേല്‍നോട്ടത്തില്‍ വര്‍ക്കല എസ്.എച്ച്.ഒ. എസ്.സനോജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ രാഹുല്‍ പി.ആര്‍., അബ്ദുല്‍ ഹക്കീം, പ്രൊബേഷന്‍ എസ്.ഐ. സി.മനോജ്, എ.എസ്.ഐ.മാരായ സുരേഷ് ബാബു, ലിജോ, എസ്.സി.പി.ഒ.മാരായ വിജു, ഷിജു, സുധീര്‍, ഹേമാവതി, സി.പി.ഒ.മാരായ ഷജീര്‍, ബിനു ശ്രീദേവി, പ്രശാന്ത് കുമാരന്‍ നായര്‍, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: criminal case accused phantom paili shaji arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..