കോട്ടയത്തുനിന്ന് മുങ്ങി; പോലീസിനെ കണ്ടതോടെ വീടിന് മുകളിലെ വാട്ടര്‍ടാങ്കില്‍ ഒളിച്ചിരുന്ന് ഗുണ്ട


ബുധലാൽ

കോട്ടയം: ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഗുണ്ടയെ പോലീസ് പിടികൂടി. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി.ജോസിനെ (23)യാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞമാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെയാണ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കത്തിക്ക് വെട്ടിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിലെ സായ്‌നഗറിലുള്ള വാടകവീട്ടില്‍നിന്ന് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഇയാള്‍ വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി ഒളിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. ജില്ലയിലെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍. കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. എസ്.ഐ. മാരായ അനുരാജ്, അജിത്ത് സി.പി.ഒ. മാരായ പ്രതീഷ് രാജ്, ജയന്‍, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോട്ടയം: ഗുണ്ടയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയ പോലീസുകാരെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടി. കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ തോമസിനെ (40) ആണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ മാസം വിയ്യൂര്‍ സെന്റര്‍ ജയിലില്‍നിന്ന് കോട്ടയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കുപ്രസിദ്ധ ഗുണ്ട അലോട്ടിയുമായെത്തിയ പോലീസുകാരെ കോടതി വരാന്തയില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരുവില്‍നിന്നും പിടികൂടുകയായിരുന്നു.

പ്രതിക്കെതിരേ കടുത്തുരുത്തി, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും എക്‌സൈസിലും കേസുകള്‍ നിലവിലുണ്ട്. എസ്.ഐ.മാരായ അനുരാജ്, അജിത്ത്, സി.പി.ഒ.മാരായ പ്രതീഷ് രാജ്, ജയന്‍, വിപിന്‍, ബൈജു, ശ്രാവണ്‍, താന്ത്, ശ്യാം എസ്.നായര്‍, സനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14-ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

Content Highlights: criminal case accused goonda arrested from bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented