പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തൃശ്ശൂര്‍: പോലീസ് വാഹനത്തില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(32)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കസ്റ്റഡിയിലായിരുന്ന സനുസോണി പോലീസ് വാഹനത്തില്‍നിന്ന് ചാടിയത്. മൂന്നുദിവസം മുന്‍പായിരുന്നു സംഭവം.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മരിച്ചത്.
ലഹരിക്കടിപ്പെട്ട് യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുസോണിയെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ തിരുവനന്തപുരത്ത് കൊലക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: criminal case accused dies after jumping off from police vehicle in thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..