പോലീസ് തിരഞ്ഞത് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ; പിടിയിലായത് മറ്റൊരു പ്രതി


അറസ്റ്റിലായ സാബിത്ത്

കാസര്‍കോട്: പോക്‌സോ, മോഷണം, മയക്കുമരുന്ന്, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നീര്‍ച്ചാല്‍ ബിര്‍മിനടുക്ക സ്വദേശി സാബിത്ത് (22) പോലീസ് പിടിയില്‍. കോടതിയില്‍ ഹജരാക്കുംവഴി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി അമീറലിക്കായുള്ള അന്വേഷണത്തിനിടെയാണ് വ്യാഴാഴ്ച സാബിത്ത് പിടിയിലായത്.

ഉളിയത്തടുക്കയിലൂടെ മറ്റൊരാളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സാബിത്തിനെ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാറില്‍ പിന്തുടരുകയായിരുന്നു. പോലീസിനെ കണ്ട സാബിത്ത് ബൈക്കുപേക്ഷിച്ച് ഇറങ്ങിയോടിയെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. അമീറലിയും സാബിത്തും ഒരേ സംഘത്തിലുള്ളവരാണ്. സാബിത്തിനെതിരേ തൃശ്ശൂരിലും ആലുവയിലും കേസുകളുണ്ട്. ഇന്‍സ്‌പെക്ടറെ കൂടാതെ എസ്.എ. വിഷ്ണുപ്രസാദ്, പ്രൊബേഷന്‍ എസ്.ഐ. കെ.വി.രാകേഷ്, സി.പി.ഒ.മാരായ സുരേശന്‍, രതീഷ്, ഷാജു, സുരേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായത്.

Content Highlights: criminal case accused arrested in kasargod

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented