പാട്ടുകേള്‍ക്കാന്‍ മാത്രം ഫോണ്‍, വാഹനമോഷണത്തില്‍ വിദഗ്ധന്‍; പോലീസിന്റെ നീക്കം അഖിലിനെ കുടുക്കി


അറസ്റ്റിലായ അഖിൽ, ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കഴുതുരുട്ടിയിലെ തുരങ്കം

അടൂര്‍: എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കണ്ണന്‍ എന്നു വിളിക്കുന്ന അഖില്‍ വാഹനമോഷണത്തില്‍ വിദഗ്ധന്‍. ഇരുചക്രവാഹനങ്ങളാണ് കൂടുതലും മോഷ്ടിക്കുന്നത്. നിമിഷനേരം കൊണ്ട് വാഹനം മോഷ്ടിച്ച് സ്ഥലംവിടാന്‍ വിദഗ്ധനാണിയാളെന്ന് പോലീസ് വ്യക്തമാക്കുന്നു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ മിക്കതും ഇന്ധനം തീരുന്നതോടെ ഉപേക്ഷിക്കുകയാണ് പതിവ്. ഉടന്‍ തന്നെ പുതിയ വാഹനം മോഷ്ടിക്കും.

ആരുമായും ബന്ധവുമില്ല

പതിനഞ്ചോളം മോഷണക്കേസില്‍ പിടിയിലായ അഖില്‍ 2018 മുതല്‍ 2022-വരെ ജയില്‍ ശിഷ അനുഭവിക്കവെ ജയിലില്‍ ഒരാള്‍ പോലും കാണാന്‍ ചെന്നിട്ടില്ല. ഇതില്‍നിന്നു ഇയാള്‍ക്ക് ആരുമായും ബന്ധമില്ലെന്നത് വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സാധാരണ പാട്ടുകേള്‍ക്കാന്‍ മാത്രമാണ്. വല്ലപ്പോഴും മാത്രമേ ഫോണില്‍ സിം ഇടുകയുള്ളൂ എന്ന പ്രത്യേകതയും അഖിലിനുണ്ടെന്ന് പോലീസ് പറയുന്നു.

തെറ്റിപ്പിരിഞ്ഞു, അല്ലെങ്കില്‍

കഴുതുരുട്ടി തുരങ്കത്തില്‍ കഴിഞ്ഞപ്പോള്‍ പോലീസ് എത്തുന്ന ദിവസത്തിന് തലേദിവസം അഖിലും ഒപ്പം കഴിഞ്ഞിരുന്ന ആളും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായി സൂചന. ഇതിനെ തുടര്‍ന്ന് അഖില്‍ തുരങ്കത്തിലെ താമസം മാറ്റി ഗുജറാത്തിലേക്ക് പോയതായി പോലീസ് വ്യക്തമാക്കി. ഒരു പക്ഷേ ഉന്തും തള്ളുമുണ്ടായില്ലായിരുന്നുവെങ്കില്‍ ഒരാഴ്ച മുമ്പുതന്നെ അഖിലിനെ പോലീസ് പിടികൂടുമായിരുന്നു. മുന്‍ വൈരം കാരണം സെപ്റ്റംബര്‍ 23-ന് അടൂര്‍ പെരിങ്ങനാട് ചാല എസ്.എന്‍.ഡി.പി. 2006-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് രാധാകൃഷ്ണനെ അഖല്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് അഖിലിനെ പോലീസ് പിടിച്ചത്.

Content Highlights: criminal case accused akhil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented