നയന സൂര്യയുടെ മുറിയിലെ വിരലടയാളം പോലും ശേഖരിച്ചില്ല; മ്യൂസിയം പോലീസ് കുരുക്കില്‍, അട്ടിമറി ആരോപണം


1. പ്രതീകാത്മകചിത്രം 2. നയനാ സൂര്യ

തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മ്യൂസിയം പോലീസ് പ്രതിക്കൂട്ടില്‍. നയന സൂര്യ മരിച്ചു കിടന്ന മുറിയിലെ വിരലടയാളങ്ങള്‍ ശേഖരിച്ചില്ല എന്നതടക്കം പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും മ്യൂസിയം പോലീസ് അവഗണിച്ചു. കേസ് അന്വേഷണത്തിലുണ്ടായ വീഴ്ചകളും അട്ടിമറികളും ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈം ബ്രാഞ്ച് പരിശോധിക്കും.

പോലീസ് രഹസ്യമാക്കിവെച്ചിരുന്ന മൃതദേഹപരിശോധനാ റിപ്പോർട്ട് നാലു വർഷത്തിനുശേഷം പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചത് എന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലുള്ളത്. കഴുത്തിനുചുറ്റും എന്തോ ഉരഞ്ഞുണ്ടായ മുറിവുകളും അടിവയറ്റിൽ കനത്ത ക്ഷതവും ഉണ്ടായിരുന്നു. ഇതിന്റെ ആഘാതത്തിൽ പാൻക്രിയാസിലും കിഡ്‌നിയിലും രക്തസ്രാവം ഉണ്ടായതായും മൃതദേഹപരിശോധനാ റിപ്പോർട്ടിലുണ്ട്.

അതേസമയം, ഇവയിൽ ഒരു മുറിവുപോലും പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇല്ലായിരുന്നുവെന്നതാണ് ദുരൂഹത വർധിപ്പിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് നയനയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. തുടരന്വേഷണത്തിനായി സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിന് ഫയൽ കൈമാറുകയും ചെയ്തു. അന്വേഷണം തുടരാതെ കേസ് അവിടെ കിടക്കുകയായിരുന്നു. മൃതദേഹപരിശോധന, ഫൊറന്‍സിക്‌ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലായെന്നാണ് ആർ.ഡി. ഓഫീസ് നൽകിയ വിവരം.

സംഭവം വിവാദമായതോടെ എ.സി. ദിനിലിനെ പുനഃപരിശോധനയ്ക്കു നിയോഗിച്ചു. ഈ പരിശോധനയിൽ മ്യൂസിയം പോലീസിന്റെ വൻ അട്ടിമറിശ്രമങ്ങളാണ് കണ്ടെത്തിയത്. മഹസറും ഇൻക്വസ്റ്റുമടക്കം ശരിയായ രീതിയിലല്ല തയ്യാറാക്കിയതെന്നു കണ്ടെത്തി. സ്വയം മുറിപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന 'അസ്ഫിക്‌സിയോഫിലിയ' എന്ന അപൂർവ അവസ്ഥയിൽ സ്വയം ജീവനൊടുക്കിയതാണ് എന്ന ഫൊറന്‍സിക്‌ റിപ്പോർട്ടും ഇപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്.

2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയനാസൂര്യ(28)യെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. വിഷാദരോഗത്തിനു ചികിൽസ തേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗർ താഴ്ന്ന അവസ്ഥയിൽ മുറിക്കുള്ളിൽ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്ന് പറഞ്ഞത്. നയനയുടെ വീട്ടുകാരും മ്യൂസിയം പോലീസ് പറഞ്ഞത് വിശ്വസിച്ചു. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.

പോലീസ് ഒത്തുകളിച്ചത് ആർക്കുവേണ്ടി?അടിമുടി വീഴ്ചകൾ

തിരുവനന്തപുരം: നയനയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്, ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പോലീസ് വൻ വീഴ്ചകൾ വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ. കേസ് അന്വേഷണത്തിലുടനീളം അന്നത്തെ പോലീസ് നടത്തിയ അട്ടിമറിശ്രമങ്ങൾ മുഴച്ചുനിൽക്കുന്നു. പോലീസ് ഉത്തരം തരേണ്ട ചോദ്യങ്ങൾ നിരവധിയാണ്.

വീഴ്ചകൾ ഇങ്ങനെ
• കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണം എന്ന മൃതദേഹപരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തലിനെ പൂർണമായും അവഗണിച്ചു. നയനയുടെ വീട്ടുകാരെപ്പോലും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിച്ചു.

•ഫൊറന്‍സിക്‌ റിപ്പോർട്ടിൽ പറയുന്ന, സ്വയം പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന അപൂർവരോഗമാണെന്ന് സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്തിയില്ല.

• മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്ന 31.5 സെന്റീമീറ്റർ വലുപ്പത്തിലുള്ളതുൾപ്പെടെ കഴുത്തിലെ നാല് മുറിവുകൾ ഇൻക്വസ്റ്റിൽ രേഖപ്പെടുത്താതെപോയത്.

• കഴുത്തിനു മുൻഭാഗത്തും താഴെയും നെഞ്ചിനു ഭാഗത്തെ അസ്ഥിക്കു മുകളിലും പിങ്ക് നിറമായിരുന്നതായും മൃതദേഹപരിശോധനാ റിപ്പോർട്ടിലുണ്ട്, ഇൻക്വസ്റ്റിൽ ഇല്ല.

• അടിവയറ്റിൽ ചവിട്ടേറ്റതുപോലുള്ള, അഞ്ച്‌ സെന്റീമീറ്റർ വലുപ്പത്തിലെ ക്ഷതമേറ്റ പാട് മൃതദേഹപരിശോധനാ റിപ്പോർട്ടിലുണ്ട്. പക്ഷേ, ഇൻക്വസ്റ്റിലില്ല. ഇതിന്റെ ആഘാതത്തിൽ ആന്തരികാവയവങ്ങൾ ഞെരിഞ്ഞ് രക്തസ്രാവമുണ്ടായി എന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലുള്ളത്.

• ഷുഗർനില താഴ്ന്ന് പരസഹായംകിട്ടാതെ മുറിക്കുള്ളിൽ മരിച്ചുകിടക്കുകയായിരുന്നുവെന്ന പ്രചാരണം.

• മൃതദേഹം കണ്ട സ്ഥലത്ത് ദൂരെമാറി ചുരുട്ടിയ പുതപ്പ് കണ്ടൂവെന്നാണ് മഹസറിലുള്ളത്. എന്നാൽ, നയനയുടെ സഹോദരനു കാട്ടിക്കൊടുത്തത് ചുരുട്ടിയനിലയിലുള്ള ജനാല കർട്ടനായിരുന്നു.

• നയന മരിച്ചുകിടന്നിരുന്ന മുറിയുടെ വാതിൽ തകർത്താണ് സുഹൃത്തുക്കൾ അകത്തുകയറിയതെന്നാണ് മഹസറിൽ പറയുന്നത്. എന്നാൽ, സുഹൃത്തിന്റെ മൊഴിയിൽ കൈകൊണ്ടു ശക്തിയായി തള്ളിത്തുറന്നുവെന്നാണുള്ളത്.

• വാതിൽ തുറക്കാതെതന്നെ ഒരാൾക്ക് അകത്തേക്കു വരാനും പോകാനും ബാൽക്കെണി സാധ്യതയുള്ളത് പരിഗണിച്ചില്ല.

• മൊഴികൾ രേഖപ്പെടുത്തിയ തീയതികളിലെ വൈരുധ്യം.

• ആർ.ഡി. ഓഫീസിൽ മൃതദേഹപരിശോധനാ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ലഭ്യമാക്കാത്തത്.

Content Highlights: Crime Branch, Museum Police Station, Thiruvananthapuram, Nayana Surya, Director


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented