ഇരുചക്രവാഹനത്തിൽ എത്തിയയാൾ എ.കെ.ജി. സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്ന ബോംബ് ആക്രമണത്തില്‍ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി.
ജൂണ്‍ 30ന് രാത്രി 11:30 കഴിഞ്ഞപ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ ആള് സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ഈ സമയം എ.കെ.ജി സെന്ററിന് പോലീസ് കാവലുണ്ടായിരുന്നു.
സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴാണ് അന്വേഷണം പോലീസില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുന്നത്. പ്രതിയെ പിടികൂടാന്‍ പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ളവയില്‍ ആരോപണം നേരിടുമ്പോള്‍ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം ബോംബ് അല്ല ആക്രമണത്തിന് ഉപയോഗിച്ചതെന്നും നാടന്‍ പടക്കത്തിനോട് സാമ്യമുള്ള ഒരു വസ്തുവാണെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..