പ്രതിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു; സി.ഐയെ മാത്രം പ്രതിയാക്കി കുറ്റപത്രം


പ്രതീകാത്മക ചിത്രം/മാതൃഭൂമി

തിരുവനന്തപുരം: പോലീസ് കാവലിലിരുന്ന കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പേരൂര്‍ക്കട മുന്‍ പ്രൊബേഷണറി എസ്.ഐ.യും ഇപ്പോള്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിലെ സി.ഐ.യുമായ സിബി തോമസിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് ലെനി തോമസ് കൂറാക്കറെയുടെ മുന്‍പിലാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

പത്തനംതിട്ട കോഴഞ്ചേരി കുഴിവേലില്‍ പൂവണ്ണംമൂട്ടില്‍ സ്വദേശിയാണ് സിബി തോമസ്. 2005 ജനുവരി 25നാണ് സംഭവം. കഞ്ചാവ് കേസിലെ പ്രതിയായ പേരൂര്‍ക്കട സ്വദേശി രാമസ്വാമിയുടെ വീട് ബി.ജെ.പി. പ്രാദേശിക നേതാക്കള്‍ ആക്രമിച്ചപ്പോള്‍ സിബി തോമസ് ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വീട് ഏല്‍പ്പിച്ചശേഷം രാമസ്വാമിയും കുടുംബവും ആശുപത്രിയിലേക്ക് മാറിയിരുന്നു. എന്നാല്‍ അടുത്ത ദിവസം അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങളടക്കം പുറത്തേക്കു വലിച്ചുവാരിയിട്ടനിലയില്‍ കണ്ടു. ഡി.ജി.പി.ക്കും മുഖ്യമന്ത്രിയക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ബി.ജെ.പി. പ്രാദേശിക നേതാക്കളെ പ്രതിയാക്കി പേരൂര്‍ക്കട പോലീസ് കേസ് എടുത്തു. പോലീസ് കാവലിലുള്ളപ്പോഴാണ് 70,000 രൂപയും 56 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാണിച്ച് കുടുംബം കോടതിയെ സമീപിച്ചു. കോടതിനിര്‍ദേശ പ്രകാരം കേസ് കന്റോണ്‍മെന്റ് പോലീസിനു കൈമാറിയെങ്കിലും പ്രതികളെ പിടികൂടിയില്ല. ഇതിനെതിരേ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.



ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ആര്‍.ബിജു കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ സ്വര്‍ണവും പണവും പോലീസ് പ്രതിയുടെ വീട്ടില്‍നിന്ന് എടുത്തതായി സമ്മതിച്ചു. സ്വര്‍ണവും പണവും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആരെയും പ്രതിയാക്കാന്‍ കഴിയില്ലെന്നും കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. കോടതി ഈ റിപ്പോര്‍ട്ട് തള്ളി. ഇതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശാസിച്ചശേഷമാണ് സിബി തോമസിനെ മാത്രം പ്രതിയാക്കി ഇപ്പോള്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുള്ളത്.

Content Highlights: crime branch charge sheet against circle inspector in theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented