പ്രതീകാത്മക ചിത്രം/മാതൃഭൂമി
കൂത്തുപറമ്പ്: എസ്.ഡി.പി.ഐ. വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനുനേരേ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അക്രമമുണ്ടായത്. അഞ്ചരക്കണ്ടി എക്കാല്‍ സ്വദേശികളായ ഇ.ഷിജില്‍ (31), എം.പ്രണവ് (21), കെ.അശ്വന്ത് (21), കുഴിമ്പാലോട്ടെ കെ.വി.പ്രിധിന് (25) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റുചെയ്തത്.
ഓഫീസിനകത്തുകടന്ന് കസേരകളും സീലിങ്ങും തകര്‍ക്കുകയും ഓഫീസിന്റെ നെയിംബോര്‍ഡ് കല്ലെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. കൂടാതെ അഞ്ചരക്കണ്ടി ടൗണില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് കീറിനശിപ്പിക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി. ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: cpm workers arrested for attacking sdpi office in kuthuparamba kannur
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..