കഞ്ചാവ് വില്പന എതിര്‍ത്ത സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; പ്രതിയുടെ വീട് ആക്രമിച്ച് തീയിട്ടു


പരിക്കേറ്റ റജിമോൻ ആശുപത്രിയിൽ, പ്രതി മനീഷിന്റെ വീട് തകർത്ത നിലയിൽ

വട്ടിയൂര്‍ക്കാവ്: കഞ്ചാവ് വില്പനക്കെതിരേ പ്രവര്‍ത്തിച്ച സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം. മണലയം ബ്രാഞ്ച് അംഗം സന്തോഷ് എന്ന റജിമോനാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ മണലയത്ത് വെച്ച് വെട്ടേറ്റത്. തലയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നാലെ പ്രതിയായി കരുതുന്ന ആളിന്റെ വീട് ചിലര്‍ ആക്രമിച്ച് തീയിട്ടു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റജിമോനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപവാസിയായ മണലയം സ്വദേശി മനീഷാണ് റജിമോനെ ആക്രമിച്ചതെന്നും മനീഷിനെതിരേ കഞ്ചാവുമായി ബന്ധപ്പെട്ട് ഒരു കേസുള്ളതായും വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു. ഞായറാഴ്ച പാതിരാത്രിയോടെയാണ് ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് മനീഷിന്റെ വീട് ആക്രമിച്ചത്. ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വീടിനകം തീയിടുകയും ചെയ്തു.



പ്രദേശത്തെ കഞ്ചാവ് വില്പന റജിമോന്‍ എതിര്‍ത്തിരുന്നു. ഒറ്റയ്ക്കു താമസിച്ചിരുന്ന മനീഷിന്റെ വീട്ടില്‍ ലഹരി ഉപയോഗത്തിനായി പുറത്തു നിന്നും ആള്‍ക്കാര്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലഹരി ഉപയോഗം എതിര്‍ത്തതിലുള്ള വിരോധത്തിലാണ് റജിമോനെ ആക്രമിച്ചതെന്നും മനീഷിനെതിരേ കേസെടുത്തതായും പ്രതി ഒളിവിലാണെന്നും വട്ടിയൂര്‍ക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.

Content Highlights: CPM worker who opposed the sale of ganja was attacked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented