നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്: സി.പി.എം. പ്രാദേശിക നേതാവ് അറസ്റ്റില്‍


ഇയാളുടെ ഭാര്യ വീട്ടില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്. വിദ്യാര്‍ഥിനി ട്യൂഷനെത്തിയപ്പോഴാണ് പീഡിപ്പിച്ചത്.

രവീന്ദ്രൻ


വള്ളികുന്നം(ആലപ്പുഴ): നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം. പ്രാദേശിക നേതാവ് അറസ്റ്റില്‍. സി.പി.എം.വള്ളികുന്നം കിഴക്ക് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കടുവിനാല്‍ മേനി മെമ്മോറിയല്‍ കോളനിയില്‍ രാഹുല്‍ നിവാസില്‍ കെ. രവീന്ദ്രന്‍ (60) ആണ് അറസ്റ്റിലായത്. ഇയാള്‍ സി.പി.എം. ഭരിക്കുന്ന കടുവിനാല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗവുമാണ്.

സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ വീട്ടില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്. വിദ്യാര്‍ഥിനി ട്യൂഷനെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം വിദ്യാര്‍ഥിനി കൂട്ടുകാരികളോടു പറയുകയും അവര്‍ അധ്യാപികമാരെ അറിയിക്കുകയും ചെയ്തു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: cpm local leader arrested in pocso case vallikunnam alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented