CPM ഓഫീസ് ആക്രമണം; ബൈക്കുകൾ ABVP സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച നിലയിൽ, ഫോണും കണ്ടെടുത്തു


മാതൃഭൂമി ന്യൂസ്

അറസ്റ്റിലായ എ.ബി.വി.പി. പ്രവർത്തകരെ ചോദ്യം ചെയ്തതിലൂടെയാണ് ബൈക്കുകൾ ഓഫീസിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത് എന്നാണ് പോലീസ് പറയുന്നത്.

ഓഫീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യം | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തി. ഒരു സ്കൂട്ടറും ബൈക്കുമാണ് എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഓഫീസിൽ ഒളിപ്പിച്ചനിലയിലായിരുന്നു രണ്ട് ബൈക്കുകൾ.

മുന്ന് ബൈക്കുകളിലായി എത്തിയ ആക്രമികളാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഇതിൽ രണ്ട് ബൈക്കുകളാണ് ഇപ്പോൾ തമ്പാനൂർ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമം സംബന്ധിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരുടെ ഫോണുകളും ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ എ.ബി.വി.പി. പ്രവർത്തകരെ ചോദ്യം ചെയ്തതിലൂടെയാണ് ബൈക്കുകൾ ഓഫീസിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത് എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബൈക്കുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇനി ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. അതിന്റെ അന്വേഷണത്തിലാണ് പോലീസ്. അക്രമത്തിൽ പങ്കെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. അവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

നേരത്തെ വഞ്ചിയൂരില്‍ നടന്ന എസ്.എഫ്‌.ഐ. - എ.ബി.വി.പി. സംഘര്‍ഷം പിന്നീട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമായി മാറിയിരുന്നു. എ.ബി.വി.പി. സംസ്ഥാന ഓഫീസ് അടിച്ച് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നേരെ ആക്രമണം ഉണ്ടായി എന്ന ആക്ഷേപവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

Content Highlights: cpm district office attacked - bike found in abvp office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented